തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. രഹസ്യകേന്ദ്രത്തിൽവച്ച് തിരുവനന്തപുരം റൂറൽ എസ്പിയാണ് മൊഴിയെടുക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച മൊഴിയെടുക്കല്‍ ഒന്നരമണിക്കൂറോളം പിന്നിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ നേരിട്ടുകണ്ടാണ് പെണ്‍കുട്ടി രാഹുലിനെതിരേ വ്യാഴാഴ്ച പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി പോലീസിന് കൈമാറി. ഇതോടെ അതിവേഗത്തില്‍ പോലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിലെ തീരുമാനം.
അതേസമയം യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഒളിവിലാണെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേഴ്‌സണൽ സ്റ്റാഫിന്റെയും ഫോൺ സ്വിച്ച് ഓഫാണ്. പരാതിയെ നിയമപരമായി പോരാടും എന്ന് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
പാലക്കാട്ടെ എംഎൽഎ ഓഫീസും പൂട്ടിയ നിലയിലാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സജീവമായ ഓഫീസിൽ ജീവനക്കാർ ഉൾപ്പെടെ ആരും ഇപ്പോഴില്ല. ഡിവൈഎഫ്ഐ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി വൈ എഫ് ഐ പ്രതിഷേധിച്ചത്. രാഹുലിന്റെ ഓഫിസിന് മുന്നിൽ പ്രവർത്തകർ റീത്ത് വെക്കുകയും ചെയ്തു. പോലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റി.
SUMMARY: Sexual harassment complaint against Rahul Mangkutta: Woman’s statement taken
ബെംഗളൂരു: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ…
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം (ഡീപ് ഡിപ്രഷൻ) ‘ഡിറ്റ്…
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി…
ന്യൂഡൽഹി: ഫിറോസ്പൂരിൽ ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയുടെ കൊലക്കേസിലെ പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ബാദൽ എന്നയാളാണ് മരിച്ചത്. പ്രതിയായ…
ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വീണ്ടും തിരിച്ചടി. സർക്കാർ ഭൂമി വകമാറ്റുന്നതുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിൽ ശൈഖ്…