LATEST NEWS

ഷാഫിയുടെ മൂക്കിന്റെ 2 എല്ലുകള്‍ക്ക് പൊട്ടല്‍; ആരോഗ്യനില തൃപ്തികരം, മെഡിക്കല്‍ ബുള്ളറ്റിൻ

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടെ പരുക്കില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ബേബി മെമ്മോറിയല്‍ ആശുപത്രി. ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

ഇന്നലെ വൈകുന്നേരം പേരാമ്പ്രയില്‍ പോലീസും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ ഉണ്ടായ സംഘർഷത്തിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റത്. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരുക്കേറ്റത്.

SUMMARY: Shafi’s nose fractured in 2 bones; health condition satisfactory, medical bulletin

NEWS BUREAU

Recent Posts

കേരളസമാജം ബിദരഹള്ളി ഓണാഘോഷം നാളെ

ബെംഗളൂരു: കേരളസമാജം ബിദരഹള്ളി ഓണാഘോഷം ഓണ നിലാവ് - 2025" നാളെ രാവിലെ 9 മുതൽ ബിദരഹള്ളി ശ്രീ കൃഷ്ണ…

2 hours ago

എയ്മ വോയിസ് കർണാടക 2025; ആദ്യപാദ മത്സരങ്ങള്‍ സമാപിച്ചു

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ ഗായകപ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന എയ്മ വോയിസ്‌ 2025 ലേക്ക്…

2 hours ago

ബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി. ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായത്. ഇന്നലെ രാത്രി ഭക്ഷണം…

3 hours ago

ബെംഗളൂരുവിലെ തീപിടുത്തത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് തൊഴിലാളികള്‍ ആശുപത്രിയില്‍ മരിച്ചു. മനാറുല്‍ ഷെയ്ഖ് (40),…

3 hours ago

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ രണ്ട് കേസ്; രണ്ടിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ രണ്ട് കേസ്. ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണം കടത്തിയതില്‍ വെവ്വേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടു…

4 hours ago

ഓട്ടോ ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; മലയാള നടന്‍ ജയകൃഷ്ണനും സുഹൃത്തുക്കള്‍ക്കുമെതിരെ കര്‍ണാടക പോലീസ് കേസെടുത്തു

ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ക്കെതിരെ വര്‍ഗീയവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മലയാള നടന്‍ ജയകൃഷ്ണന്‍, സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമല്‍…

4 hours ago