ബെംഗളൂരു: കർണാടകയിൽ വൻ വിജയമായി സ്ത്രീയാത്രക്കാർക്ക് സൗജന്യ യാത്രയൊരുക്കുന്ന ശക്തി പദ്ധതി. നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന അഞ്ച് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്കു ബസുകളില്‍ സൗജന്യ യാത്ര. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 5,000 കോടി രൂപയാണു പദ്ധതിക്കുവേണ്ടി മാറ്റിവച്ചത്. സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന നോണ്‍ പ്രീമിയം സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എത്രദൂരം വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമെന്നതാണ് പദ്ധതി. ഇതിനുവേണ്ടി ശക്തി ടിക്കറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.
പദ്ധതിക്ക് വലിയ പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. നാല് ബസ് കോര്‍പ്പറേഷനുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായി. പ്രതിദിനം 1.10 കോടി യാത്രക്കാര്‍ സര്‍ക്കാര്‍ ബസ് ഉപയോഗിക്കുന്നു. ഇതില്‍ 61 ലക്ഷം പേരും വനിതകളാണ്. ഉപജീവന മാര്‍ഗത്തിനുള്ള യാത്രയ്ക്ക് മാത്രമല്ല സ്ത്രീകള്‍ ഈ പദ്ധതി ഉപയോഗിക്കുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നുപോലും വനിതകള്‍ വിനോദയാത്രകള്‍ക്കായി സർക്കാർ ബസുകളില്‍ കയറി നഗരങ്ങളിലേക്കെത്തുന്നു.
ചെറുസംഘങ്ങളായാണ് മിക്കപ്പോഴും ഗ്രാമങ്ങളില്‍നിന്നുള്ള സ്ത്രീകളുടെ യാത്ര. സര്‍ക്കാര്‍ തന്നെ സുരക്ഷിത, സൗജന്യ യാത്ര ഉറപ്പാക്കുമ്പോള്‍ കര്‍ണാടകയിലെ സ്ത്രീകള്‍ അത് ഉപയോഗിക്കുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത്, സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കര്‍ണാടകയില്‍ വലിയ ചര്‍ച്ചാവിഷയമാണ്. സ്ത്രീകളുടെ ബസ് യാത്രയെക്കുറിച്ച് അഭിപ്രായം പറഞ്ഞ ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിക്കു അടുത്തിടെ മാപ്പ് പറയേണ്ടിവന്നിരുന്നു.
പറ്റ്ന: ബിഹാർ നിയമസഭ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനം തുടർന്ന് ജെഡിയു സർക്കാർ. സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില…
തിരുവനന്തപുരം: പേട്ടയില്‍ ട്രെയിൻ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി…
കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി തുടരും. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നു കാട്ടി…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്…