കൊച്ചി: സിനിമാ ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം. ഷെയ്ന്‍ നിഗം നായകനാകുന്ന ഹാല്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. ലൊക്കേഷനിലെത്തിയ ഗുണ്ടാ സംഘം പ്രൊഡക്ഷന്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ കോഴിക്കോട് മലാപറമ്പിൽ വെച്ചായിരുന്നു ആക്രമണം.
ഇവിടെ സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ലൊക്കേഷന്‍ ഒരുക്കിയിട്ടുണ്ട്. പ്രൊഡക്ഷന്‍ മാനേജര്‍ ടി ടി ജിബുവിനാണ് മര്‍ദനമേറ്റത്. ജിബുവിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അബു ഹംദാന്‍, ഷബീര്‍ എന്നിവരും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മര്‍ദിച്ചത് എന്ന് ജിബു പറയുന്നു.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ജിബുവിനെ വലിച്ചിറക്കിയ സംഘം റോഡരികില്‍ വെച്ചാണ് മര്‍ദിച്ചത്. മര്‍ദ്ദനത്തിനിടെ ജിബുവിന് ലോഹവള കൊണ്ട് ഇടിയേറ്റു. കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നും ജിബു പോലീസിനോട് പറഞ്ഞു. ഇടതുമുട്ടിന് താഴെ പോറലേറ്റിട്ടുണ്ട്. ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം.
സിനിമയുടെ ആവശ്യത്തിന് അണിയറപ്രവര്‍ത്തകര്‍ ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. എന്നാല്‍ വാടകയായി വന്‍ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം ലൊക്കേഷനില്‍ ആക്രമണം നടത്തിയത്. കോഴിക്കോട് മലാപ്പറമ്പ് ഇഖ്ര ഹോസ്പിറ്റലിന് എതിര്‍ വശത്തുള്ള ഒരു കെട്ടിടത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ജിബുവിന്റെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS : SHANE NIGAM | FILM LOCATION | ATTACK
SUMMARY : Shane Nigam film ‘Halli’ shot on location by gangsters; Production manager injured
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…
ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…
തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…
ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര…
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…