LATEST NEWS

ഷെയിന്‍ നിഗം ചിത്രം ‘ഹാല്‍’ ശനിയാഴ്ച ഹൈക്കോടതി കാണും

കൊച്ചി: സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല്‍ സിനിമ ഹൈക്കോടതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാണും. സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വി ജി അരുണ്‍ ആണ് സിനിമ കാണുക. നിര്‍മ്മാതാക്കള്‍ ഇതിനാവശ്യമായ സൗകര്യം ഒരുക്കും. ഹര്‍ജിക്കാരുടെയും ഹര്‍ജിയെ എതിര്‍ക്കുന്നവരുടെയും അഭിഭാഷകരും സിനിമ കാണും.

പടമുഗള്‍ കളര്‍ പ്ലാനറ്റിലായിരിക്കും സിനിമ കാണാനുള്ള സൗകര്യം. നവാഗതനായ വീര സംവിധാനം ചെയ്ത് ഷെയിന്‍ നിഗം നായകനാകുന്ന സിനിമയാണ് ഹാല്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

സിനിമയിലെ ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചിരുന്നു.

ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. ഹാല്‍ സിനിമയ്‌ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ ഉള്ളടക്കം മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് ആരോപണം. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ ഹര്‍ജി നല്‍കുകയായിരുന്നു.

SUMMARY: Shane Nigam’s film ‘Haal’ to be screened by High Court on Saturday

NEWS BUREAU

Recent Posts

ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച്‌ തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് - എട്ടാംകല്ലിലാണ്…

48 minutes ago

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ വയോധിക മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്പലം സ്വദേശിനി ഹബ്‌സ ബീവി (78)…

2 hours ago

ശബരിമല സ്വര്‍ണകൊള്ള; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ മോഷണ കേസില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയത്തില്‍ പുതിയ മറ്റൊരു കേസ് കൂടി…

2 hours ago

യുവാവിനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണംപറ്റ ഇല്ലിക്കോട്ടില്‍ ദീപക്ക് (22) ആണ് മരിച്ചത്. ഇന്ന്…

3 hours ago

നവി മുംബൈയിലെ ഫ്ലാറ്റില്‍ തീപിടിത്തം; മൂന്ന് മലയാളികളടക്കം നാല് പേര്‍ മരിച്ചു

മുംബൈ: നവിമുംബൈയില്‍ കെട്ടിടത്തിനു തീപിടിച്ച്‌ നാലുമരണം. വാഷി സെക്ടര്‍ 14 ലെ രഹേജ റെസിഡന്‍സിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു…

4 hours ago

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം നോക്കാതെയാണ് ജോലി…

5 hours ago