ഷെയിന്‍ നിഗം ചിത്രം ‘ഹാല്‍’ ശനിയാഴ്ച ഹൈക്കോടതി കാണും

കൊച്ചി: സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല്‍ സിനിമ ഹൈക്കോടതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാണും. സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വി ജി അരുണ്‍ ആണ് സിനിമ കാണുക. നിര്‍മ്മാതാക്കള്‍ ഇതിനാവശ്യമായ സൗകര്യം ഒരുക്കും. ഹര്‍ജിക്കാരുടെയും ഹര്‍ജിയെ എതിര്‍ക്കുന്നവരുടെയും അഭിഭാഷകരും സിനിമ കാണും.

പടമുഗള്‍ കളര്‍ പ്ലാനറ്റിലായിരിക്കും സിനിമ കാണാനുള്ള സൗകര്യം. നവാഗതനായ വീര സംവിധാനം ചെയ്ത് ഷെയിന്‍ നിഗം നായകനാകുന്ന സിനിമയാണ് ഹാല്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

സിനിമയിലെ ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചിരുന്നു.

ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. ഹാല്‍ സിനിമയ്‌ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ ഉള്ളടക്കം മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് ആരോപണം. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ ഹര്‍ജി നല്‍കുകയായിരുന്നു.

SUMMARY: Shane Nigam’s film ‘Haal’ to be screened by High Court on Saturday

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ പി.ജി. താമസകേന്ദ്രങ്ങളിൽ 66 ശതമാനത്തിനും ലൈസൻസില്ലെന്ന് അധികൃതർ

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗസ്റ്റ് താമസകേന്ദ്രങ്ങളിൽ ഭൂരിഭാഗവും ആവശ്യമായ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി...

റോഡിനുകുറുകെ കെട്ടിയ കയറിൽ കഴുത്തുകുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; ഭാര്യക്ക് പരുക്ക്

ബെംഗളൂരു: റോഡിൽ കെട്ടിയ കയറിൽ കഴുത്തു കുടുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു....

27ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; കെ എസ് ആര്‍ ബെംഗളൂരു വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും

ബെംഗളൂരു: കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27...

കാലിൽ രഹസ്യ കോഡ്, ഉറുദു കുറിപ്പ്, പാക് കറൻസി; ജമ്മു അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രാവിനെ പിടികൂടി

ജമ്മു: ഇന്ത്യ–പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ വസ്തുക്കളുമായി കണ്ടെത്തിയ പ്രാവിനെ...

രാത്രി ബന്ദിപ്പുർ ചെക്ക്‌പോസ്റ്റിൽ കുടുങ്ങി കേരള ആർ.ടി.സി ബസ്; മന്ത്രി സിദ്ദിഖിന്റെ ഇടപെടലിൽ യാത്രാതടസ്സം നീങ്ങി

ബെംഗളൂരു: ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയ കേരള ആർ.ടി.സി ബസ് യാത്രക്കാർക്ക് തുണയായി മന്ത്രി...

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് പരുക്ക്

കോഴിക്കോട്: കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്...

പുള്ളിപ്പുലി രക്ഷാപ്രവർത്തനത്തിനിടെ വെറ്ററിനറി ഡോക്ടർക്ക് മർദനം; 15 പേർക്കെതിരെ കേസ്

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിൽ പുള്ളിപ്പുലിയെ രക്ഷിക്കുന്നതിനിടയിൽ സർക്കാർ വെറ്ററിനറി ഡോക്ടർക്ക്...

കനത്ത മഴ: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ...

Related Articles

Popular Categories