ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി ജയശങ്കര്‍ ഇസ്ലാമബാദില്‍ എത്തുന്നത്. ഒക്ടോബര്‍ 15, 16 തീയതികളിലായാണ് ഷാങ്ഹായി കോർപറേഷൻ ഒർഗനൈസേഷൻ (എസ്.സി.ഒ) യോഗം നടക്കുന്നത്.
യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്ഥാനിലേക്ക് പോകുക.9 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. 2023 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ബൂട്ടോ എത്തിയിരുന്നു.
ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ജയശങ്കറിന്റെ ആദ്യ പാകിസ്ഥാന്‍ സന്ദര്‍ശനമാണിത്. 2015ൽ സുഷമ സ്വരാജാണ് ഒടുവിൽ പാകിസ്ഥാൻ സന്ദർശിച്ച വിദേശകാര്യ മന്ത്രി.
<br>
TAGS : SCO SUMMIT | SUBRAHMANYAM JAISHANKAR
SUMMARY : Shanghai Summit. Foreign Minister S. Jaishankar to Pakistan
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…