ബെംഗളൂരു: കലാസാഹിത്യമടക്കമുള്ള സർഗമേഖലകളിലെ നിർമ്മിത ബുദ്ധിയുടെ വ്യാപനവും വികാസവും പുതിയ ഭാവുകത്വത്തിന്റെ സൃഷ്ടിക്ക് വഴി തുറക്കുമെന്ന് എഴുത്തുകാരനും ശാസ്ത്ര ചിന്തകനുമായ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ വേദി നിർമ്മിത ബുദ്ധി സർഗ രചനയിൽ എന്ന വിഷയത്തിൽ ബെംഗളൂരുവില്‍ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാഹിത്യം, കല, സിനിമ, മാധ്യമം, തുടങ്ങിയ വിവിധ മേഖലകളിൽ നിർമ്മിത ബുദ്ധി വ്യാപകമായി ഉപയോഗിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നും അത് നിലവിലുള്ള സാഹിത്യ ശീലങ്ങളെയും ആഖ്യാന മാതൃകകളേയും പുതുക്കിപ്പണിയുന്നതിന്നതിലേക്ക് നയിക്കുമെന്നും സുരേഷ് കോടൂർ നിരീക്ഷിച്ചു. നിർമിത ബുദ്ധി മനുഷ്യൻ്റെ സർഗശേഷിക്കും സൃഷ്ടിപരതക്കും പകരമാവുകയല്ല ,മറിച്ച് മനുഷ്യൻ്റെ ക്രിയാത്മകതയെ കൂടുതൽ വികസിപ്പിക്കുന്ന തരത്തിൽ അതിന് അവന്റെ സർഗ പ്രക്രിയയിൽ രചനാത്മകമായ പിന്തുണ നൽകുന്ന പങ്കാളിയാവാൻ കഴിയുമെന്നും സുരേഷ് കോടൂർ പറഞ്ഞു.
മാധ്യമപ്രവർത്തകൻ ബി.എസ്. ഉണ്ണികൃഷ്ണൻ ചർച്ച ഉദ്ഘാടനം ചെയ്തു. സർഗരചനയിൽ വളരെ ഫലപ്രദമായ ഒരു സഹായിയാവാൻ എഐ അസിസ്റ്റൻറ്കൾക്ക് കഴിയുമെന്ന് ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ശാസ്ത്രസാഹിത്യവേദി പ്രസിഡണ്ട് കെ ബി ഹുസൈൻ അധ്യക്ഷത വഹിച്ചു. ടിവി പ്രതീഷ്, ടിപി വിനോദ്, നവീൻ എസ്, കെ എസ് സിന, ചന്ദ്രശേഖരൻ നായർ, ടി എം ശ്രീധരൻ, ഡെന്നീസ് പോൾ, ആർ വി ആചാരി, കൃഷ്ണമ്മ, ഗീത നാരായണൻ, ഖാദർ മൊയ്തീൻ, എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ നന്ദി പറഞ്ഞു.
SUMMARY: Shasthra sahithya vedhi seminar
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിപിഎമ്മിന്റെ 14 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇന്ന് മൂന്ന് സ്ഥാനാര്‍ഥികളും കണ്ണപുരം പഞ്ചായത്തിൽ…
തിരുവനന്തപുരം: ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം മുഖ്യമന്ത്രി പിണറായി വിജയൻ. ധർമേന്ദ്രയുടെ…
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ കട്ടപ്പനയിലെ നഗരസഭയിൽ നാല് ഡിവിഷനുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കും. 6, 23,31,33, ഡിവിഷനുകളിലാണ് വിമതർ മത്സരിക്കുന്നത്.…
ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വെ തെറ്റിച്ച് ലാന്‍ഡ് ചെയ്തു. കാബൂളില്‍ നിന്നുള്ള അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനമാണ്…
ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാ രൂപമായ കുത്തിയോട്ടം ബെംഗളൂരുവില്‍ അരങ്ങേറി.…
തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ. വർക്കലയിലാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസയില്‍ നിന്നും…