ബെംഗളൂരു: മലയാളി കലാകാരൻമാരുടെ ചുവര്‍ ചിത്രങ്ങളുടെ പ്രദർശനം ‘വൈബ്രന്റ് ഹ്യൂസ്’ ചിത്രകലാപരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ നിർവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, തോമസ് പയ്യപ്പള്ളി, സുധ സുധീർ, ദിവ്യ മുരളി എന്നിവർ പങ്കെടുത്തു.
രാജൻ മാടായി (പഴയങ്ങാടി), രാജേഷ് പൊയിൽ (പയ്യന്നൂർ), എൻ.കുഞ്ഞിക്കണ്ണൻ (വടകര), സുലോചന (മാഹി), ചിത്രാ അനിരുദ്ധൻ (മാടായി), ശുഭശ്രീ റീന (മാഹി), സ്മിത ദാമോദരൻ (കൂത്തുപറമ്പ്), ലത ബാലകൃഷ്ണൻ (കാഞ്ഞങ്ങാട്) എന്നിവ 8പേരുടെ 60 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
മാഹി കലാഗ്രാമത്തിലും പുറത്തുമായി ചുമർ ചിത്രകലയിൽ പരിശീലനം നേടിയ ഇവരുടെ കൂട്ടായ്മ കേരളത്തിലെ വിവിധ ഇടങ്ങളിൽ നേരത്തെ പ്രദർശനം നടത്തിയിട്ടുണ്ട്. രാവിലെ 10.30 മുതൽ വൈകിട്ട് 7 വരെയുള്ള പ്രദർശനം 27ന് സമാപിക്കും.
SUMMARY: ‘Vibrant Hues’ painting exhibition begins at Chitra Kala Parishad Art Gallery
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…