LATEST NEWS

ശീതള്‍ ദേവി ചരിത്രമെഴുതി; ലോക പാരാ ആര്‍ച്ചറി ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം

പ്രാഗ്: 18 വയസ്സുകാരിയായ ഇന്ത്യൻ അമ്പെയ്ത്ത് താരം ശീതള്‍ ദേവി കായിക ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേർത്തു. കൈകളില്ലാത്ത ആദ്യ വനിതാ അമ്പെയ്ത്ത് താരമെന്ന നേട്ടത്തോടെയാണ് ശീതള്‍ ചരിത്രം കുറിച്ചത്. ഗ്വാങ്ജുവിലെ (ദക്ഷിണ കൊറിയ) 2025-ലെ പാരാ വേള്‍ഡ് ആർച്ചറി ചാമ്പ്യൻഷിപ്പില്‍ വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിലാണ് ശീതള്‍ സ്വർണ്ണ മെഡല്‍ നേടിയത്.

ആകാംഷ നിറഞ്ഞ ഫൈനലില്‍ ലോക ഒന്നാം നമ്പർ താരമായ തുർക്കിയുടെ ഓസ്‌നൂർ കുറേ ഗിർദിയെ 146-143 എന്ന സ്കോറിനാണ് ഷീതള്‍ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ് ശീതള്‍ കാഴ്ചവെച്ചത്. അഞ്ചാമത്തെയും അവസാനത്തെയും “എൻഡില്‍” മൂന്ന് മികച്ച അമ്പുകള്‍ തൊടുത്ത് ശീതള്‍ തന്റെ വിജയം ഉറപ്പിച്ചു. ജമ്മു കാശ്മീർ സ്വദേശിനിയായ ശീതള്‍, കാലുകള്‍ ഉപയോഗിച്ചാണ് മത്സരിച്ചത്.

കൈകളില്ലാത്ത ഒരു അമ്പെയ്ത്ത് താരം ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണം നേടുന്നത് ഇത് രണ്ടാം തവണയാണ്. 2022-ല്‍ അമേരിക്കയുടെ മാറ്റ് സ്റ്റട്ട്സ്മാൻ ഈ നേട്ടം കൈവരിച്ചിരുന്നു. നേരത്തെ, ടോമൻ കുമാറിനൊപ്പം കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തില്‍ ശീതള്‍ വെങ്കല മെഡല്‍ നേടിയിരുന്നു.

സരിതാ ദേവിക്കൊപ്പമുള്ള ടീം ഇനത്തില്‍ വെള്ളിയും നേടിയ ഷീതളിന്റെ ഈ സ്വർണമെഡല്‍ ഈ ചാമ്പ്യൻഷിപ്പിലെ താരത്തിന്റെ മൂന്നാമത്തെ മെഡലാണ്. ഈ നേട്ടം ഇന്ത്യക്ക് അഭിമാനകരവും ലോകമെമ്പാടുമുള്ള പാരാ കായികതാരങ്ങള്‍ക്ക് ഒരു മാതൃകയുമാണ്.

SUMMARY: Sheetal Devi creates history; wins gold at World Para Archery Championship

NEWS BUREAU

Recent Posts

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…

8 hours ago

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

9 hours ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

9 hours ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

9 hours ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

9 hours ago

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…

10 hours ago