Categories: KERALATOP NEWS

മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് ഷിഗല്ലയുടെ രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സ്‌കൂളിലെ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ഇവരില്‍ 4 കുട്ടികള്‍ക്കാണ് പരിശോധനയില്‍ ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗവ്യാപനത്തിന്റെ കാരണം വ്യക്തമാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഷിഗല്ല

ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷി​ഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ് ഈ രോഗം. എന്നാല്‍, ഷിഗെല്ല എന്നത് ഒരു പുതിയ ബാക്ടീരിയ അല്ല. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. പ്രധാനമായും കുടലിനെയാണ് ഷിഗെല്ല ബാധിക്കുന്നത് എന്നതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടും. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരമായതിനാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രോഗം പിടിപ്പെട്ടാല്‍ മരണസാധ്യത കൂടുതലാണ്.

രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം പെട്ടെന്ന് വ്യാപിക്കും. രണ്ട് മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ നിലനില്‍ക്കും. ചില കേസുകളില്‍ രോഗലക്ഷണം നീണ്ടുനിന്നേക്കാം. ചിലരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. നിര്‍ജ്ജലീകരണമാണ് ഈ രോഗത്തെ മാരകമാക്കുന്നത്. നിര്‍ജ്ജലീകരണം നിയന്ത്രിക്കാന്‍ സാധിക്കാതെ പോയാല്‍ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകും.

പ്രതിരോധമാര്‍ഗങ്ങള്‍

> തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക.
> ഭക്ഷണത്തിനുമുമ്പും മലവിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
> വ്യക്തിശുചിത്വം പാലിക്കുക.
> തുറസ്സായ സ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക.
> കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായവിധം സംസ്‌കരിക്കുക.
> രോഗലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
> പഴകിയ ഭക്ഷണം കഴിക്കരുത്.
> ഭക്ഷണപദാര്‍ഥങ്ങള്‍ ശരിയായരീതിയില്‍ മൂടിവെക്കുക.
> വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
> കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
> വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
> രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
> പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷംമാത്രം ഉപയോഗിക്കുക.
> രോഗലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കഴിക്കുക.
> കുടിവെള്ളസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.

<br>
TAGS : SHIGELLA INFECTION | MALAPPURAM | LATEST NEWS
SUMMARY : Shigella disease was confirmed in four children in Malappuram district

Savre Digital

Recent Posts

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…

1 hour ago

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

2 hours ago

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

2 hours ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

2 hours ago

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

3 hours ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

3 hours ago