കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസില്‍ വാദം പൂർത്തിയായി. ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ജനുവരി 27ന് ചൊവ്വാഴ്ച വിധി പറയും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം പരിഗണിക്കുന്നത്. ഷിംജിത നിരപരാധിയാണെന്നായിരുന്നു അഭിഭാഷകൻ ടിപി ജുനൈദിന്റെ വാദം.
മനഃപൂർവമുള്ള പ്രവർത്തിയാണെന്ന് വാദിഭാഗം അഭിഭാഷകൻ കെപി രാജഗോപാലനും വാദിച്ചു. അതേസമയം, ജാമ്യാപേക്ഷ സെഷൻസ് കോടതിയുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും രാജഗോപാലൻ പറഞ്ഞു. എന്നാല്‍ വിചാരണ സെഷൻസ് കോടതിയില്‍ ആയതുകൊണ്ട് മാത്രം ജാമ്യാപേക്ഷ താഴേക്കോടതിയില്‍ പരിഗണിക്കാതിരിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ടിപി ജുനൈദ് വ്യക്തമാക്കി.
അതിനിടെ ഷിംജിതക്കെതിരെ മറ്റൊരു പരാതി കൂടി. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂർ പോലീസില്‍ പരാതി നല്‍കിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ഈ പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്നും ദീപകിൻ്റെ ബന്ധു സനീഷ് പറഞ്ഞു.
SUMMARY: Shimjita’s bail plea to be pronounced on January 27; Hearing in Deepak’s suicide case complete
ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 12 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. എസ് പി. ഷാനവാസ് അബ്ദുല്‍…
തൃശൂര്‍: സഹപ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാർക്കൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതി നദിയില്‍ മുങ്ങി മരിച്ചു. കാളിയാര്‍ നദിയില്‍ യുവതി കാല്‍ വഴുതി വെള്ളത്തിലേക്ക്…
പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടുത്തെ ഒരു വീടിനോട് ചേര്‍ന്ന തട്ടുകടയിലാണ് ദിവസങ്ങള്‍…
ബെംഗളൂരു: സർഗ്ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ഇന്ന് വൈകുന്നേരം 3 മണിക്ക് ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള കേരളസമാജം നോർത്ത്…
കോട്ടയം: ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം.കേസിൽ ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ എച്ച്.ആർ മാനേജർ പൊൻകുന്നം സ്വദേശി ബാബു തോമസിനെ…
കണ്ണൂര്‍: പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിനിറെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറേറിയറ്റ് യോഗം ഇന്ന്. പയ്യന്നൂര്‍…