മലപ്പുറം: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണനാണ് (36) മരിച്ചത്. കുടുംബാംഗങ്ങളുമായി വിവാഹത്തിനു പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെയാണ് ഷോക്കേറ്റ് യുവാവ് മരിച്ചത്. കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറില്‍ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു.
വീട്ടുകാർ നോക്കുമ്പോൾ കാറിന് സമീപം യുവാവ് വീണുകിടക്കുന്നത് കണ്ടു. യുസി പെട്രോളിയം ഉടമ പരേതനായ യുസി മുകുന്ദന്റെ മകനാണ് മുരളി കൃഷ്ണൻ. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരതിയാണ് ഭാര്യ. യുകെജി വിദ്യാർഥിയായ ശങ്കർ കൃഷ്ണനാണ് മകൻ. മാതാവ് ഷീല.
SUMMARY: Young man dies after getting shocked while washing car
ലിവര്‍പൂള്‍: ലിവർപൂളില്‍ നടന്ന 2025-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ…
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹർജിക്കാരന്‍.…
തിരുവനന്തപുരം: അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. യാത്ര പുറപ്പെടുന്നതിന്…
ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത്…
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അമ്പലമുകള് കുഴിക്കാട് റോഡിലാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു. പുത്തൻകുരിശ്…
കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി അധികാരമേറ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയുള്ള…