ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. അപകടത്തിന്റെ തീവ്രത വ്യക്തമാകുന്നതാണ് ദൃശ്യങ്ങൾ. തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്കിനിടയില്‍ ഒരു വെളുത്ത ഹ്യുണ്ടായ് i20 കാര്‍ പൊട്ടിത്തെറിക്കുന്നതിന്റെ അന്വേഷണസംഘത്തിന്റെ പക്കലുള്ള ദൃശ്യങ്ങളാണ് പുതിയ സിസിടിവി ഫൂട്ടേജിലുള്ളത്.
തിങ്കളാഴ്ച വൈകുന്നേരം 6:52 ഓടെ നടന്ന സ്‌ഫോടനം, ജനസാന്ദ്രതയേറിയ പഴയ ഡല്‍ഹി പ്രദേശത്ത് വലിയ പ്രകമ്പനം സൃഷ്ടിക്കുകയും സമീപത്തെ വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചതായി സ്ഥിരീകരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു
അതേസമയം ഡല്‍ഹിസ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ കാറും കണ്ടെത്തി.ഹരിയാനയിലെ ഖണ്ഡേവാലില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ദേശീയ അന്വേഷണ ഏജൻസി എ.ഡി.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജമ്മു കശ്മീർ, യു.പി., ഫരീദാബാദ്, ലക്നൗ എന്നിവിടങ്ങളിൽ നിന്നായി അഞ്ച് ഡോക്ടർമാരടക്കം 15 പേരാണ് നിലവിൽ അറസ്റ്റിലായത്.
SUMMARY: Shocking footage of Delhi blast released
മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…
കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…