LATEST NEWS

ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിൻ്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു‌. സംഭവത്തന് പിന്നാലെ കാർ മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സൗത്ത് ഓസ്റ്റിനിൽ വച്ച് പോലീസ് സാഹസികമായാണ് പിടികൂടിയത്.

വെടിവെയ്പ്പ് നടന്നെന്ന വിവരമറിഞ്ഞ് മൂന്ന് മണിയോടെയാണ് സ്ഥലത്തെത്തിയതെന്നാണ് പോലീസ് പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പോലീസ് ഡിപ്പാർട്മെൻ്റ് സംഭവം വിശദീകരിച്ചിട്ടുമുണ്ട്. ‘പ്രാഥമിക വിവരങ്ങൾ അനുസരിച്ച് 3 പേർ മരിച്ചു. പ്രതിയെ പിടികൂടിയിട്ടുണ്ട്. എക്സ് പോസ്റ്റിൽ ഉദ്യോഗസ്ഥർ അറിയിച്ചു. 30 വയസ് പ്രായമുള്ള ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസിക പ്രശ്ന‌ങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും ഓസ്റ്റിൻ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു.

SUMMARY: Shooting in Texas. Three people killed

NEWS DESK

Recent Posts

വീണ്ടും പേ വിഷബാധ മരണം; പത്തനംതിട്ടയില്‍ 65 കാരിയായ വീട്ടമ്മ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളർനില്‍ക്കുന്നതില്‍ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍…

27 minutes ago

പുതിയ റെക്കോഡിട്ട് സ്വര്‍ണം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോഡില്‍. ഗ്രാം വില 80 രൂപ വര്‍ധിച്ച്‌ 10,945 രൂപയും പവന്‍…

1 hour ago

ആലുവയില്‍ 3 വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞ സംഭവം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് എളമ്പുലാശേരി പൊൻപിലാവിൽ വീട്ടിൽ സോമദാസ് നായർ (52) ബെംഗളൂരുവില്‍ അന്തരിച്ചു. ബിദ്രഹള്ളി സംപങ്കി ലേഔട്ടിലായിരുന്നു താമസം. ബിദ്രഹള്ളി…

2 hours ago

‘തനിക്ക് തന്നത് ചെമ്പ് പാളികള്‍, മുമ്പ് സ്വര്‍ണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ല’; ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തനിക്കെതിരേ ഉയരുന്ന കാര്യങ്ങള്‍ ആരോപണങ്ങള്‍ മാത്രമെന്ന് പ്രതികരിച്ച്‌ ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വംബോർഡ് തനിക്ക്…

2 hours ago

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഒക്ടോബർ നാല്, 11,…

3 hours ago