വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസിലുള്ള ബാറിന് പുറത്ത് വെടിവയ്പ്. ആക്രമണത്തില്‍ 21കാരിയായ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഓസ്റ്റിനിലെ ടെക്‌സസ് സർവകലാശാലയിലെ വിദ്യാർഥിനിയും വിദ്യാർഥി നേതാവുമായ 21 വയസ്സുകാരി സവിത ഷാൻ ആണ് കൊല്ലപ്പെട്ടവരിലൊരാള്‍.
ബിരുദദാനത്തിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സവിത കൊല്ലപ്പെട്ടത്. ഹാരിങ്ടണ്‍, ഷാൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെന്ന് ഓസ്റ്റിൻ പോലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. പുലർച്ചെ 1.59-ഓടെ ബാക്ക്‌യാർഡ് ബിയർ ഗാർഡനിലാണ് ആക്രമണമുണ്ടായത്. സെനഗലില്‍ നിന്നുള്ള 53-കാരനായ എൻഡിയാഗ ഡയഗ്നെ എന്ന പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് വെടിവെച്ചു കൊന്നു.
പ്രതിയുടെ വീട്ടില്‍ നിന്നും സംഭവസ്ഥലത്തു നിന്നും ഇറാനിയൻ പതാകയും തീവ്രവാദ സ്വഭാവമുള്ള രേഖകളും കണ്ടെടുത്തത് സംഭവത്തിന് പിന്നില്‍ ഭീകരാക്രമണ ബന്ധമുണ്ടോ എന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. എഫ്ബിഐ (FBI) ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
ആക്രമണത്തില്‍ 14 പേർക്ക് പരുക്കേറ്റു. ഇവരില്‍ ഭൂരിഭാഗവും വിദ്യാർഥികളാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. പ്രതി ആദ്യം ഒരു എസ്‌യുവിയില്‍ നിന്ന് വെടിയുതിർത്ത ശേഷം റൈഫിളുമായി പുറത്തിറങ്ങുകയായിരുന്നു. ഈ ദാരുണ സംഭവം ഓസ്റ്റിനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
SUMMARY: Shooting in Texas, USA: Four people including an Indian-origin student killed
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…