LATEST NEWS

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് ഗുരുതര പരുക്ക്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിന് സമീപം ഉണ്ടായ വെടിവെപ്പിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് ഗുരുതര പരുക്ക്. വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം രണ്ട് ബ്ലോക്കുകൾ വടക്ക് പടിഞ്ഞാറ് മാറി 17, എച്ച് സ്ട്രീറ്റുകളുടെ കോണിലാണ് വെടിവെപ്പുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും വെടിയേറ്റിട്ടുണ്ടെന്നും എന്നാൽ പരിക്ക് ഗുരുതരമല്ലെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കൊല്ലപ്പെട്ട നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് തലയ്ക്കാണ് വെടിയേറ്റത്.സംഭവം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രദേശം പോലീസ് സീൽ ചെയ്യുകയും യു എസ് സീക്രട്ട് സർവീസ്, ബ്യൂറോ ഓഫ് ആൽക്കഹോൾ ടുബാക്കോ ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എ ടി എഫ്) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

ഫ്ലോറിഡയിൽ താങ്ക്സ് ഗിവിംഗ് ആഘോഷത്തിലായിരുന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഭവത്തിൽ ശക്തമായി പ്രതികരിച്ചു. നാഷണൽ ഗാർഡ് അംഗങ്ങളെ വെടിവെച്ച “മൃഗം” അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. താനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും സൈനികർക്കൊപ്പം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമറും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
SUMMARY: Shooting near White House; Two National Guard members seriously injured

 

NEWS DESK

Recent Posts

മെഗാ മെഡിക്കൽ ക്യാമ്പ് 29ന്

ബെംഗളൂരു: യശ്വസിനി മഹിളാ സൗഹാർദ സൊസൈറ്റിയും ശ്രീശബരി സ്കൂൾ, ലയൺസ് ക്ലബ്ബ് യശസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഹെൽത്ത്…

12 minutes ago

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍; ഖത്തറിലെ പരിപാടി മാറ്റി

ദുബായ്: കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ മാറ്റം. വെള്ളിയാഴ്ച ഖത്തറില്‍…

42 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാലസ് ഗ്രൗണ്ട് റോഡില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഐസിഡിഎസ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാവിലെ…

1 hour ago

കബൺ പാർക്ക് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. ലാൽബാഗ് പുഷ്പമേളയുടെ മാതൃകയില്‍…

2 hours ago

കാസറഗോഡ് സബ് ജയിലില്‍ റിമാൻഡ് പ്രതി മരിച്ച സംഭവം; മര്‍ദനം ഏറ്റിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കാസറഗോഡ്: കാസറഗോഡ് റിമാന്‍ഡ് പ്രതി മുബഷിര്‍ ജയിലിനുള്ളില്‍ മരിച്ച സംഭവത്തില്‍ സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ…

2 hours ago

മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം: ഒരു മരണം, രണ്ടുപേർക്ക് ഗുരുതര പരുക്ക്

മലപ്പുറം: മലപ്പുറത്ത് കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. മരിച്ചയാളെ ഇതുവരെ…

2 hours ago