ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർത്ഥം, കുന്ദലഹള്ളി കേരളസമാജം മലയാള ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായുള്ള കഥകൾ സമർപ്പിക്കേണ്ട അവസാനതീയതി സെപ്‌റ്റംബർ 20 ശനിയാഴ്ച, 2025. ബെംഗളൂരുവില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. സ്വന്തമായ സൃഷ്ടികൾ മാത്രമായിരിക്കണം മത്സരത്തിന് സമർപ്പിക്കേണ്ടത്. ഇതിനുമുൻപ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതോ ഏതെങ്കിലും മത്സരത്തിന് സമർപ്പിച്ചതോ ആയിരിക്കരുത്. എട്ട് പേജിൽ കവിയാത്ത മലയാളത്തിലുള്ള രചനകൾ താഴെ പറയുന്ന മേൽവിലാസത്തിലോ ഇമെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്.
ഒന്നാം സ്ഥാനം നേടുന്ന കഥയ്ക്ക് പതിനായിരം രൂപയും രണ്ടാം സ്ഥാനത്തിന് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് മൂവായിരം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. വിജയികൾക്കുള്ള സമ്മാനം കുന്ദലഹള്ളി കേരളസമാജത്തിന്റെ ഓണാഘോഷപരിപാടിയിൽ വെച്ച് നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9845751628 .
▪️ മേൽവിലാസം:
Kundalahalli Kerala Samajam
Survey No: 21/2, BEML Layout, Near Venkateshwara temple, Thubrahalli, Bengaluru – 560 066
▪️ ഇമെയിൽ വിലാസം: info@kks.org.in / ajithkodoth@gmail.com
SUMMARY: Short story competition
ബെംഗളൂരു: മൈസൂരുവില്‍ 10 വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍. മൈസൂരു ജില്ലാ ഭരണകൂടത്തിനും ജില്ലാ…
ബെംഗളൂരു: എയ്ഡഡ് സ്‌കൂളുകളിലേക്ക് 6,000 ഗസ്റ്റ് അധ്യാപകരും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 12,000 അധ്യാപകരും ഉള്‍പ്പെടെ 18,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം…
കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…
ബെംഗളൂരു: ബെംഗളൂരുവില്‍ ഇനി രണ്ട് ദിവസം കൂടി കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ…
പാലക്കാട്: പാലക്കാട് ഒരാള്‍ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കൊടുമ്പ് സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കടുത്ത പനിയെ…
കാബൂൾ: അതിർത്തിയിലെ ഏറ്റുമുട്ടലിൽ 58 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ. 30 ലധികം പേര്‍ക്ക് പരുക്കേറ്റതായും താലിബാന്‍…