LATEST NEWS

ബെംഗളൂരു -മൈസൂരു ദേശീയപാതയില്‍ എസ്ഐയേും കുടുംബത്തെയും കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു -മൈസൂരു ദേശീയപാതയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എസ്ഐയേും കുടുംബത്തെയും കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മൈസൂരു -ബെംഗളൂരു ദേശീയപാതയില്‍ ചന്നപട്ടണ ബൈപാസിന് സമീപം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ചേരമ്പാടി എസ്ഐ പി.ജെ. ഷാജിയേയും കുടുംബത്തെയും കത്തിക്കാട്ടി കൊള്ളയടിച്ച സംഭവത്തില്‍ മൂന്നു പേരെ ചന്നപട്ടണ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ചന്നപട്ടണ പട്ടണത്തില്‍ നിന്നുള്ള സയ്യിദ് തന്‍വീര്‍ എന്ന തന്നു (30), ബെംഗളൂരു സൗത്തില്‍ നിന്നുള്ള ഫൈറോസ് പാഷ (28), രാമനഗരയിലെ ഗെജ്ജാലഗുഡ്ഡെയില്‍ നിന്നുള്ള തന്‍വീര്‍ പാഷ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ സയ്യിദ് തന്‍വീര്‍ പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഷാജി, ബെംഗളൂരുവില്‍ പഠിക്കുന്ന മൂത്ത മകനെ കൂട്ടിക്കൊണ്ടുവരാന്‍ ഭാര്യ മെര്‍ലിന്‍ ഷാജിക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവിലേക്ക് വരികയായിരുന്നു. ഹൈവേയുടെ അരികില്‍ വിശ്രമിക്കാന്‍ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍, സ്‌കൂട്ടറില്‍ എത്തിയ മൂന്ന് പേര്‍ കുടുംബത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ഷാജിയുടെ കഴുത്തിലുള്ള സ്വര്‍ണ ഗാലയും കാറിലെ ഡാഷ്‌ബോര്‍ഡില്‍ നിന്ന് 10,000 രൂപയും സീറ്റുകളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. കവര്‍ച്ചക്കാര്‍ പോയതോടെ ഷാജി പട്രോളിംഗ് പോലീസിനെ വിവരമറിയിച്ചു, തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും ചൊവ്വാഴ്ച ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
SUMMARY: SI and his family robbed at knifepoint on Bengaluru-Mysuru National Highway; Three arrested

WEB DESK

Recent Posts

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണകളിലായി 760 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്.…

11 minutes ago

അനധികൃത സ്വത്ത് സമ്പാദനം; പിവി അന്‍വറിന് ഇഡി നോട്ടീസ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)…

1 hour ago

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു പരപ്പന അഗ്രഹാര…

2 hours ago

നടിയെ ആക്രമിച്ച കേസ്; ‘തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍’ ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങള്‍ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ ദിലീപ് മുഖ്യമന്ത്രിയ്ക്ക് അയച്ച മെസേജ് വിവരം…

2 hours ago

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നുള്ളവരാണ് അപകടത്തിൽ…

3 hours ago

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡിസംബർ 6 ശനിയാഴ്ചയും 7…

4 hours ago