ബെംഗളൂരു: ബെളഗാവിയിൽ നിയമനിർമാണ കൗൺസിൽ യോഗത്തിനിടെ വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ ബിജെപി എംഎൽസിയും മുൻ ദേശീയ സെക്രട്ടറിയുമായ സി.ടി. രവി അധിക്ഷേപകരമായ പരാമർശം നടത്തിയതിന് ഓഡിയോ, വീഡിയോ തെളിവുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തിന് ഒട്ടേറെ എംഎൽസിമാർ സാക്ഷിയാണെന്നും ക്രിമിനൽ കുറ്റമായതിനാലാണ് രവിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. പിന്നെന്തിനാണ് രവി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. തന്നെ കൊലപ്പെടുത്താൻ ശ്രമമുണ്ടായെന്നും സംഭവം വിശദമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സി.ടി. രവി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ 19-ന് നിയമനിർമാണ കൗൺസിൽ യോഗത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് സി.ടി. രവി മന്ത്രിയെ അധിക്ഷേപിച്ചത്. തുടർന്ന് അറസ്റ്റിലായ സി.ടി. രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പത്തുതവണ അധിക്ഷേപ വാക്ക് രവി ആവർത്തിച്ചെന്ന് ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് തെളിവില്ലെന്നായിരുന്നു കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിയുടെ പ്രതികരണം.
<BR>
TAGS : CT RAVI | DEROGATORY COMMENTS ISSUE
SUMMARY : Siddaramaiah says there is evidence against CT Ravi for insulting Minister Lakshmi Hebbalkar
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…