ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു ബിജെപി അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്തുണയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ ഒട്ടേറെ മണ്ഡലങ്ങളിൽ പുതിയ വോട്ടർമാരെ വ്യാപകമായി കൂട്ടിച്ചേർക്കുകയും സ്ഥിരമായി വോട്ടു ചെയ്തിരുന്ന ഒട്ടേറെ പേരെ നീക്കം ചെയ്തതായും പ്രവർത്തകരിൽ നിന്നു വിവരം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഇതു സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ രാഹുലിനോടും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും കൂടിക്കാഴ്ച നടത്തി വരികയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായ തിരിച്ചടിക്കു കാരണമിതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
കർണാടകയിലെ ഒരു സീറ്റിൽ ക്രമക്കേട് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടു നിന്നതിനു തെളിവുണ്ടെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. ഒരു സീറ്റിലാണ് പരിശോധന നടത്തിയതെന്നും മറ്റു സീറ്റുകളിലും സമാനമായ അവസ്ഥയാണുള്ളതെന്ന് ബോധ്യപ്പെട്ടതായും രാഹുൽ പറഞ്ഞു.
എന്നാൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കുന്നതിനു പകരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് രാഹുലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്താനാണ് രാഹുൽ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കർണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
SUMMARY: Siddaramaiah supports Rahul Gandhi on allegations against Election Commission
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമ നിർദേശ പത്രിക നല്‍കാനൊരുങ്ങി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…
മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…
തിരുവനന്തപുരം: ട്രെയിനില്‍ നിയമവിദ്യാര്‍ത്ഥിയെ അതിക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്നും…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശ. ജൂലൈ 22ന് എയർപോർട്ട് അതോറിറ്റി ഓഫ്…
കോഴിക്കോട്: വന്ദേഭാരത് തീവണ്ടിയില്‍ നല്കുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരമുറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു.…