ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കേണ്ടതില്ലെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ്. ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. അന്തിമവിധി എന്തായാലും അത് വരുന്നത് വരെ അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
സിദ്ധരാമയ്യക്കെതിരായ മുഡ അഴിമതി കേസ് അന്വേഷിക്കാൻ സിബിഐക്ക് ഗവർണർ അനുമതി നല്കിയ വിഷയത്തിലാണ് മന്ത്രി ജോർജിന്‍റെ പ്രതികരണം. മൈസൂരു നഗര വികസന അതോറിറ്റിയുടെ വിലയേറിയ സ്ഥലം മുഖ്യമന്ത്രി ഭാര്യയുടെ പേരിൽ അനുവദിക്കാൻ ഇടപെട്ടു എന്നതാണ് കേസ്. നിലവിൽ മുഖ്യമന്ത്രിക്കെതിരായ വിചാരണ കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സെപ്റ്റംബർ ഒമ്പത് വരെ സ്റ്റേ ചെയ്തിരുന്നു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Siddaramiah should not resign from post on muda scam says min George
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…