കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ വിദ്യാര്‍ഥി ആയിരുന്ന ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ സര്‍ക്കാര്‍ പത്തു ദിവസത്തിനകം കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. സിദ്ധാര്‍ഥിന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് നഷ്ടടപരിഹാരം നിര്‍ദേശിച്ചത്.
നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ 2024 ഒക്ടോബറിലെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്ന ഉന്നത ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ചപ്പോഴാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് കുറ്റപ്പെടുത്തിയ കോടതി.
ഇങ്ങനെയല്ല ഉത്തരവിനെ ചോദ്യം ചെയ്യേണ്ടതെന്നും പറഞ്ഞു. കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കി ഹര്‍ജി ഭേദഗതി ചെയ്തു നല്‍കണം. പണം കെട്ടിവെച്ചശേഷം ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന ആവശ്യത്തില്‍ ഇളവുതേടി മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ 10 ദിവസം സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹര്‍ജി ജൂലായ് 11-ന് പരിഗണിക്കാന്‍ മാറ്റി. ആദ്യത്തെ നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് പലിശ സഹിതം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഉത്തരവിട്ടിരുന്നു. രണ്ട് ഉത്തരവുകളും സര്‍ക്കാര്‍ അവഗണിച്ചതോടെ അടിയന്തരമായി പണം കൈമാറിയ ശേഷം ചീഫ് സെക്രട്ടറിയോട് നേരിട്ടു ഹാജരാകാന്‍ കമ്മിഷന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത്.
SUMMARY: Siddharth’s death; High Court orders government to deposit compensation amount within ten days
ബെംഗളൂരു: കർണാടകയിൽ തീരദേശ ജില്ലകളിൽ ഉൾപ്പെടെ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ …
കൊച്ചി: താരസംഘടനയായ അമ്മയിലെ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തു തുടരാനാകില്ലെന്നു മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് തിരഞ്ഞടുപ്പിനു…
ബെംഗളൂരു: ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 56 ലാപ്ടോപ്പും 19 ഐഫോണും മോഷ്ടിച്ച എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ…
ബെംഗളൂരു: പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസർ രാജിക്കൊരുങ്ങുന്നു. അഡീഷണൽ എസ്പി നാരായണ ബരാമണിയാണ് രാജി പ്രഖ്യാപിച്ചത്.…
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സർവകലാശാലയിൽ അനുമതി നിഷേധിച്ച കേരള സർവകലാശാല രജിസ്ട്രാർ കെ…
ബെംഗളൂരു: ഐ.ടി.കമ്പനിയുടെ വനിതാ ശുചിമുറിയിൽ മൊബൈൽ ഫോണില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സ്വപ്നിൽ…