Wednesday, July 16, 2025
20.8 C
Bengaluru

സിദ്ധാര്‍ഥന്റെ മരണം; നഷ്ടപരിഹാരത്തുക പത്തുദിവസത്തിനകം സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ വിദ്യാര്‍ഥി ആയിരുന്ന ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ സര്‍ക്കാര്‍ പത്തു ദിവസത്തിനകം കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. സിദ്ധാര്‍ഥിന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് നഷ്ടടപരിഹാരം നിര്‍ദേശിച്ചത്.

നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ 2024 ഒക്ടോബറിലെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്ന ഉന്നത ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ചപ്പോഴാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് കുറ്റപ്പെടുത്തിയ കോടതി.

ഇങ്ങനെയല്ല ഉത്തരവിനെ ചോദ്യം ചെയ്യേണ്ടതെന്നും പറഞ്ഞു. കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കി ഹര്‍ജി ഭേദഗതി ചെയ്തു നല്‍കണം. പണം കെട്ടിവെച്ചശേഷം ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന ആവശ്യത്തില്‍ ഇളവുതേടി മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ 10 ദിവസം സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹര്‍ജി ജൂലായ് 11-ന് പരിഗണിക്കാന്‍ മാറ്റി. ആദ്യത്തെ നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് പലിശ സഹിതം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഉത്തരവിട്ടിരുന്നു. രണ്ട് ഉത്തരവുകളും സര്‍ക്കാര്‍ അവഗണിച്ചതോടെ അടിയന്തരമായി പണം കൈമാറിയ ശേഷം ചീഫ് സെക്രട്ടറിയോട് നേരിട്ടു ഹാജരാകാന്‍ കമ്മിഷന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത്.

SUMMARY: Siddharth’s death; High Court orders government to deposit compensation amount within ten days

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിലാണ് കാലാവസ്ഥാ...

35 ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് 35 ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം. കലബുറഗി നോർത്ത് ഈസ്റ്റേൺ...

നിപാ: സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട്‌ നിപാ...

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു...

ഉല്ലാസയാത്രക്കിടെ ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസ്: ബോട്ടുടമ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടില്‍ നിന്നു...

Topics

കർഷക സമരം വിജയിച്ചു: ദേവനഹള്ളി എയ്റോസ്പേസ് പാർക്ക് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നു സർക്കാർ പിന്മാറി

ബെംഗളൂരു: കർഷക പ്രതിഷേധങ്ങൾ ശക്തമായതോടെ ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനായി 1777...

കോളജ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ എത്തിച്ച് പീഡിപ്പിച്ചു; 2 അധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: മൂഡബിദ്രിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ച 3 പേരെ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ...

നടപ്പാതകളുടെ ശോചനീയാവസ്ഥ: ബിബിഎംപിയോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ബിബിഎംപിയോടും ബെംഗളൂരു പോലീസിനോടും വിശദീകരണം...

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് ഓഗസ്റ്റ് 1 മുതൽ കൂടും

ബെംഗളൂരു: നഗരത്തിലെ ഓട്ടോ നിരക്ക് ഓഗസ്റ്റ് 1 മുതൽ വർധിക്കും. അടിസ്ഥാന...

നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണമാരംഭിച്ചു

ബെംഗളൂരു: 2025 മെയ് മാസം മുപ്പതാം തിയ്യതി വരെ നോര്‍ക്ക ഇന്‍ഷുറസ്...

പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ...

ചിക്കൻ ബിരിയാണിയില്ല; കൊടുക്കുന്നത് കോഴിയിറച്ചിയും ചോറും, തെരുവ് നായകളുടെ ഭക്ഷണ മെനു പ്രഖ്യാപിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ തെരുവ് നായകൾക്കു സസ്യേതര ഭക്ഷണം നൽകുന്നതിൽ ചിക്കൻ ബിരിയാണി...

Related News

Popular Categories

You cannot copy content of this page