ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ 2010 വിജയിയുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാർച്ച് രണ്ടിന് ഹൈദരാബാദിലെ നിസാംപേട്ടിലെ വീട്ടിൽ വച്ച് ഉറക്കഗുളിക അമിതമായി കഴിച്ചെന്നാണ് റിപ്പോർട്ടുകൾ.വീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെട്ട കൽപ്പനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗായിക നിലവിൽ വെന്റിലേറ്ററിലാണ്.
രണ്ട് ദിവസമായിട്ടും കൽപ്പന വാതിൽ തുറക്കാത്തതിനെ തുടർന്ന് അപ്പാർട്ട്‌മെന്റ് സെക്യൂരിറ്റിയാണ് അയൽക്കാരെ വിവരമറിയിച്ചത്. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തി വാതിൽ തകർത്താണ് വീടിനുളളിൽ കയറിയത്. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല.
പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കൽപ്പന. ടെലിവിഷൻ പരിപാടിയായ സ്റ്റാർ സിംഗർ സീസൺ അഞ്ചിലെ വിജയിയാണ് കൽപ്പന. ഇളയരാജ, എആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ സംഗീത സംവിധായകരുമായി കൽപ്പന പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഭാഷകളായി 1500ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കമലഹസൻ നായകനായ പുന്നഗൈ മന്നൻ എന്ന ചിത്രത്തിൽ അതിഥി വേഷവും ചെയ്തിരുന്നു.ജൂനിയർ എൻടിആർ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ ഒന്നിലും കൽപ്പന പങ്കെടുത്തിരുന്നു.
<BR>
TAGS : KALPANA RAGHAVENDRA | SINGER
SUMMARY : Singer Kalpana Raghavendra attempts suicide; health condition critical
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…