ന്യൂഡൽഹി: ദല്‍ഹി ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ഇമാമും സഹായികളുമാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോണിൽ നിന്നാണ് ഇമാമിനെ കുറിച്ച് നിർണ്ണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചത്.
ഉമർ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും പുറത്ത് വന്നിരുന്നു.
ഉമർ അടക്കമുള്ളവരുമായി വിദേശത്തുള്ള ഭീകരൻ അഞ്ച് വർഷം മുൻപേ ബന്ധം സ്ഥാപിച്ചെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഭീകരരുടെ ഇലക്ട്രോണിക് ഉപകരങ്ങളുടെ പരിശോധനയിൽ നിന്നാണ് പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുന്ന കണ്ണികളെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചത്.
SUMMARY: SIT arrests three people, including religious scholar, in connection with Delhi blasts
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവ സ്വർണക്കപ്പ് കണ്ണൂരിന്. നിലവിലെ ചാമ്പ്യൻമാരായ തൃശൂർ രണ്ടാം സ്ഥാനത്ത്. 1023 പോയിന്റ് നേടിയാണ്…
ആലപ്പുഴ: എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് തങ്ങളെ അകറ്റിനിർത്തിയെന്ന്…
ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്. 2023 മെയ്…
കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്…
ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള, ബെംഗളൂരു സിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ റമദാൻ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഷബീർ കൊടിയത്തൂർ…
ബെംഗളൂരു: രണ്ടാം വർഷ പി.യു വിദ്യാര്‍ഥികളുടെ പ്രിപ്പറേറ്ററി പരീക്ഷകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കോളേജുകളുടെ അഫിലിയേഷൻ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി പ്രീ-യൂനിവേഴ്സിറ്റി വിദ്യാഭ്യാസ…