ബെംഗളൂരു: കോവിഡ് കാലത്തെ ക്രമക്കെടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രത്യേക സംഘത്തിന് (എസ്ഐടി) കൈമാറി സർക്കാർ. മുൻ ബിജെപി സർക്കാരിന്റെ ഭരണത്തിൽ കോവിഡ് സമയത്ത് വൻ അഴിമതി നടന്നതായാണ് ആരോപണം. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനമെന്ന് സംസ്ഥാന നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു.
കോവിഡ് ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക കമ്മീഷൻ ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇതിൽ 500 കോടി രൂപ തിരിച്ചുപിടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിട്ടയേർഡ് ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുഞ്ഞയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്.
7,223.64 കോടിയുടെ ചെലവുകൾ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും പാട്ടീൽ വ്യക്തമാക്കി. ഇടക്കാല റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) മന്ത്രിസഭാ ഉപസമിതിയും രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | SIT
SUMMARY: SIT to investigate Covid related irregularities in state
ഡല്‍ഹി: നാളെ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സെപ്തംബര്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍…
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി…
കൊച്ചി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ…
മുംബൈ: സിനിമയിൽ അവസരം തേടുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ച കേസിൽ നടി അനുഷ്ക മോണി മോഹൻ ദാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ…
കാഠ്മണ്ഡു: ഫേയ്സ്ബുക്ക്, എക്സ്, ഇന്‍സ്റ്റ ഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് ഇവയ്ക്കുള്ള…
കാസറഗോഡ്: കാസർഗോഡ് ജില്ലയിലെ പനത്തടി പാറക്കടവിൽ മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം.17 വയസ്സുകാരിയായ മകള്‍ക്ക് നേരെയാണ് പിതാവ് ആസിഡ്…