ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിച്ചു. സൗരാഷ്‌ട്ര മുൻ ക്യപ്റ്റനും ബാറ്ററുമായിരുന്ന സിതാൻഷു കൊടാക് ആണ് ഇനി ഇന്ത്യൻ ടീമിനെ ബാറ്റിംഗ് പഠിപ്പിക്കുക. ഇംഗ്ലണ്ടിനെതിരെ 22ന് തുടങ്ങുന്ന ടി-20 പരമ്പര മുതൽ താരത്തിന്റെ സേവനം ആരംഭിക്കും. 20 വർഷം നീണ്ട ആഭ്യന്തര കരിയറുള്ള താരമായിരുന്നു സിതാൻഷു. ഇന്ത്യ എ പരമ്പരകളിൽ ടീമിന്റെ മുഖ്യ പരിശീലകനുമായിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ ഇടക്കാല പരിശീലകനായപ്പോൾ സഹപരിശീലകനായതും സിതാൻഷുവായിരുന്നു. ഇന്ത്യൻ ടീമിലെ അഞ്ചാം സഹ പരിശീലകനായാകും സിതാൻഷു ചുമതലയേൽക്കുക. ബൗളിംഗ് പരിശീലകനായ മോണി മോർക്കൽ, അഭിഷേക് നായർ, റയാൻ ടെൻ ഡോഷെറ്റ്, ടി. ദിലീപ് എന്നിവരാണ് മറ്റ് സഹപരിശീലകർ.
ബോർഡർ-ഗവാസ്കർ ട്രോഫി, ന്യൂസിലൻഡ് പരമ്പര എന്നിവയിലെ ദയനീയ പരാജയം വിലയിരുത്താൻ മുംബൈയിൽ ചേർന്ന അവലോകന യോഗത്തിലാണ് ബാറ്റിംഗ് പരിശീലകനെ നിയമിക്കാൻ തീരുമാനമായത്. ഇന്ത്യൻ ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് പരമ്പരകളിൽ ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്ന് വിമർശനം ഉയർന്നിരുന്നു.
TAGS: SPORTS | CRICKET
SUMMARY: Indian cricket team gets Sitanshu as new batting coach
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ കോൺഗ്രസ് നാളെ ബെംഗളൂരുവിൽ നടത്താനിരുന്ന പ്രതിഷേധം…
തിരുവനന്തപുരം: എക്സൈസ് കമീഷണറായി എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് നന്ദാവനത്തെ എക്സൈസ് ആസ്ഥാനത്ത് അദ്ദേഹമെത്തിയത്. ഗാർഡ്…
ബെംഗളൂരു: സ്വർഗറാണി ക്നനായ കത്തോലിക്ക ഫോറോന ദേവാലയത്തിലെ സിൽവർ ജൂബിലി തിരുനാളിന് തുടക്കമായി. വികാരി ഫാദർ ഷിനോജ് വെള്ളായിക്കൽ തിരുന്നാൾ…
ആലപ്പുഴ: മാവേലിക്കരയില്‍ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് ഒരാള്‍ മരിച്ചു. ഹരിപ്പാട് സ്വദേശി വിനു ആണ് മരിച്ചത്. വിനുവിന്റെ മൃതദേഹം അച്ചൻകോവിലാറില്‍ നിന്നാണ്…
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് രജീഷിന് പരോള്‍ അനുവദിച്ചത്. കോഴിക്കോട്,…