ബെംഗളൂരു: സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. വിജയപുരയിലെ മനാഗുളിക്ക് സമീപമാണ് അപകടം. എസ്യുവിയിൽ സഞ്ചരിച്ചിരുന്ന നാല് പേരും ബസിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വിജയപുരിയിലെ ദേശീയപാത 50-ല്‍ മാംഗുളി ടൗണിന് സമീപമായിരുന്നു അപകടം നടന്നത്.
തെലങ്കാനയിലെ ഗഡ്വാൾ സ്വദേശികളായ ടി. ഭാസകരൻ, ഭാര്യ പവിത്ര, മക്കളായ അഭിറാം, ജോസ്ന, വിജയപുര ഹോര്‍ട്ടി സ്വദേശിയായ കാര്‍ ഡ്രൈവര്‍ വികാസ് മക്കാനി, സ്വകാര്യ ബസ് ഡ്രൈവര്‍ ബസവരാജ് എന്നിവര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടെന്ന് പോലീസ് പറഞ്ഞു.
മരണപ്പെട്ട ഭാസ്കരൻ്റെ മകൻ പ്രവീൺ തേജയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോളാപ്പുരിലേക്ക് പോവുകയായിരുന്ന കാറും മുംബൈയില്‍ നിന്ന് ബെല്ലാരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് വിജയപുര എസ്പി ലക്ഷ്മൺ നിംബർഗി പറഞ്ഞു.
TAGS: KARNATAKA | ACCIDENT
SUMMARY: Six dies as car crashes into private bus
മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍,…
തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…
ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നാളെ തുടക്കമാകും. വൈകുന്നേരം 5.30 ന്…
കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ്…
കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…