ഷിംല: ഹിമാചൽ പ്രദേശിലെ കുളു മണികരനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 6 മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഗുരുദ്വാര മണികരൺ സാഹിബിന് എതിർവശത്തുള്ള പിഡബ്ല്യുഡി റോഡിന് സമീപം ഞായറാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മരിച്ച ആറ് പേരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു.
മരിച്ചവരിൽ വഴിയാത്രക്കാരനും ഒരു കാർ ഡ്രൈവറും സ്ഥലത്തുണ്ടായിരുന്ന 3 വിനോദ സഞ്ചാരികളും ഉൾപ്പെട്ടതായാണ് വിവരം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ദുഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ മുഖ്യമന്ത്രി സുഖു ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.
TAGS: NATIONAL | LANDSLIDE
SUMMARY: Six killed as tree falls on vehicles after landslide near Manikaran Gurudrawa in Himachal Pradesh’s Kullu
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്‍ഹി പോലീസിന്…