മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു. അപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു, 20 ഓളം പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രയാഗ്‌രാജിൽ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. പ്രയാഗ്‌രാജിൽ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ബസ് ദേഹത് പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.
ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെ പോലീസ് സ്‌റ്റേഷന് സമീപത്ത് നിർത്തിയിട്ടിരുന്ന കല്ല് നിറച്ച ട്രക്കിലാണ് ബസ് വന്ന് ഇടിച്ചത്. പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും അവരെ സത്‌നയിലേക്ക് റഫർ ചെയ്‌തതായും മൈഹാർ പോലീസ് സൂപ്രണ്ട് സുധീർ അഗർവാൾ പറഞ്ഞു.
ബാക്കിയുള്ളവർ മൈഹാർ, അമർപതൻ എന്നീ ആശുപത്രികളിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന വിവരം ലഭിച്ചയുടൻ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അഗർവാൾ പറഞ്ഞു.
<BR>
TAGS : ACCIDENT | MADHYAPRADESH
SUMMARY : Six killed in bus-truck collision in Madhya Pradesh. 20 people were injured
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…