LATEST NEWS

കൂണ്‍ കഴിച്ച്‌ ആറ് പേര്‍ ആശുപത്രിയില്‍; 2 പേരുടെ നില ഗുരുതരം

തിരുവനന്തപുരം: അമ്പൂരിയില്‍ കൂണ്‍ കഴിച്ച ആറ് പേർ ആശുപത്രിയില്‍. കുമ്പച്ചല്‍ക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയും ആണ് കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ പാചകം ചെയ്ത് കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു.

മോഹനൻ കാണിയുടെ ചെറുമക്കളായ അഭിഷേക് (11) അനശ്വര (14) എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. മോഹനല്‍കാണിയുടെ ഭാര്യ സാവിത്രി, മകൻ അരുണ്‍, മരുമകള്‍ സുമ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും സുമ ഒഴികെയുള്ള എല്ലാവരും അബോധാവസ്ഥയിലായിരുന്നു എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ആറുപേരും നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

SUMMARY: Six people hospitalized after eating mushrooms; 2 in critical condition

NEWS BUREAU

Recent Posts

അഹമ്മദാബാദ് വിമാനാപകടം: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ക്യാപ്റ്റൻ സുമീത് സബര്‍വാളിന്‍റെ പിതാവ്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തില്‍…

18 minutes ago

ട്രെയില്‍ യാത്രാ തീയതി മാറ്റല്‍; കാന്‍സലേഷന്‍ ഫീസ് ഈടാക്കില്ലെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തിയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം ജനുവരിമുതൽ നടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ…

20 minutes ago

സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച്‌ അപകടം; 12 കുട്ടികള്‍ക്ക് പരുക്ക്

കൊച്ചി: കൂത്താട്ടുകുളത്ത് സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച്‌ അപകടം. ഇല്ലാഞ്ഞി സെന്‍റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെന്‍റ് കുര്യാക്കോസ്…

59 minutes ago

പ്രണയാഭ്യര്‍ഥന നിരസിച്ചു; ബെംഗളൂരുവില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു

ബെംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നഗര മധ്യത്തില്‍ ബെംഗളൂരുവില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് 2.15ഓടെ സാമ്പിജ് സ്‌ക്വയര്‍…

1 hour ago

തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ ക്ലാസ് റൂമിന്റെ സീലിംഗ് ആണ് തകര്‍ന്നത്. ഇന്ന്…

1 hour ago

കേരളത്തില്‍ തുലാവര്‍ഷമെത്തി; ഇനി മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്തടക്കം തുലാവര്‍ഷമെത്തി. ഇതിന്റെ ഫലമായി വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കേരളത്തിന്റെ…

2 hours ago