ബെംഗളൂരു: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മുത്തുരാജ്, സബ് ഇൻസ്പെക്ടർ ഉമേഷ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ മഹേഷ്, ഫൈറോസ്, ഹെഡ് കോൺസ്റ്റബിൾ മഞ്ജുനാഥ്, കോൺസ്റ്റബിൾ ബസവരാജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
കൊലക്കേസ് പ്രതിയെ പണം വാങ്ങി വെറുതെവിട്ടു, നിരപരാധികളിൽ നിന്ന് കൈക്കൂലി വാങ്ങൽ, സഹപോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, അഴിമതി ആരോപണം എന്നിങ്ങനെ ഒന്നിലധികം പരാതികളാണ് അഞ്ച് പേർക്കെതിരെയും ഉള്ളത്. അന്വേഷണ വിധേയമായി ഇവരെ സസ്പെൻഡ് ചെയ്യുകയാണെന്നും കുറ്റം തെളിഞ്ഞാൽ സർവീസിൽ നിന്നും പിരിച്ചുവിടുമെന്നും ദയാനന്ദ പറഞ്ഞു. നഗരത്തിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും ട്രാക്ക് റെക്കോർഡ് പരിശോധിക്കുമെന്നും, വ്യാപാരികളിൽ നിന്നും അനധികൃതമായി പണം പിരിക്കുന്നവരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
TAGS: BENGALURU | SUSPENSION
SUMMARY: Six police personnel of Ramamurthy Nagar police station suspended over corruption charges
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…