LATEST NEWS

ബെംഗളൂരുവിലെ തീപിടുത്തത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് തൊഴിലാളികള്‍ ആശുപത്രിയില്‍ മരിച്ചു. മനാറുല്‍ ഷെയ്ഖ് (40), തജാബുള്‍ ഷെയ്ഖ് (26), ജാഹദ് അലി (32), ഹസന്‍ മാലിക് (42), ജിയാബുര്‍ ഷെയ്ഖ് (40), ഷഫീജുല്‍ ഷെയ്ഖ് (36) എന്നിവരാണ് മരിച്ചത്.

ബിഡദിയിലെ ഭീമീനഹള്ളിയില്‍ ഒരു നിര്‍മ്മാണ പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നും 30 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു ഷെഡിലാണ് അവര്‍ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ 2.30 ഓടെ ഷെഡില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആറു പേര്‍ മരിച്ചത്.

ഷെിഡിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യാന്‍ മറന്നുപോയിരുന്നു. അവരില്‍ ഒരാള്‍ ബീഡി കത്തിച്ചപ്പോള്‍ ഗ്യാസ് ചോര്‍ന്നതിനാല്‍ തീ ആളിപ്പടരുകയുമായിരുന്നു.
SUMMARY: Six workers die in fire in Bengaluru

 

WEB DESK

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

4 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

5 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

5 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

7 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

7 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

7 hours ago