തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 2027-28 അധ്യയനവർഷം മുതൽ ആറു വയസായി ഉയർത്തും. നിലവിൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ചു വയസാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രവേശന പ്രായം ആറുവയസാണ്. സംസ്ഥാനത്ത് ഇത് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
2027-28 അധ്യയനവർഷം മുതൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസായി ഉയർത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ എസ്സിഇആർടി തയാറാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി നിയമസഭയിലും അറിയിച്ചിരുന്നു. പ്രീ സ്കൂൾ തലത്തിൽ “വിദ്യ പ്രവേശ് ’ഒന്നാം ക്ലാസിൽ ഒന്നൊരുക്കം എന്ന പേരിൽ കുട്ടികളെ സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
2025-26 വർഷം സർക്കാർ, എയ്ഡഡ് മേഖലയിൽ ഒന്നാം ക്ലാസിലൊഴികെ എല്ലാ ക്ലാസുകളിലും കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർധനയുണ്ടായതായും അണ്‍എയ്ഡഡ് മേഖലയിൽനിന്നു കുട്ടികൾ എത്തുന്നതായുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്.
SUMMARY: Six-year age limit for first class admission from next year
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…