ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌കൂളിലെ ഗേറ്റ് തലയില്‍ വീണ് ആറ് വയസുകാരന്‍ മരിച്ചു. ഹയത്‌നഗറിലുള്ള സില്ല പരിഷത്ത് സ്‌കൂളിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി അജയ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇരുമ്പുകൊണ്ടുള്ള സ്‌കൂള്‍ ഗേറ്റ് വീണ് കുട്ടി മരിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെതുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഹയാത് നഗര്‍ നഗരസഭാധ്യക്ഷനും എസ്എഫ്ഐ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പല്‍ ഏറ്റെടുക്കണമെന്നും കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രംഗറെഡ്ഡി വിദ്യാഭ്യാസ ഓഫീസര്‍ സുശീന്ദര്‍ റാവു സ്‌കൂളിലെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS :
SUMMARY : Six-year-old boy dies after school gate falls on his head; Family in protest, conflict situation
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന…
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…