മലപ്പുറം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്. വോട്ടെണ്ണല്‍ പതിനാറാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ തന്നെ മുന്നിട്ട് നിന്ന ആര്യാടൻ ഷൗക്കത്ത് പതിനാറാം റൗണ്ട് പൂർത്തിയാകുമ്പോൾ 11403 ത്തിലധികം വോട്ടിന് മുന്നിലാണ്.
എല്‍.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് തൊട്ടുപിന്നാലെയുണ്ട്. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ മൂന്നാമതും എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജ് നാലാമതുമാണ്. 15-ാം റൗണ്ട് ലീഡ് നില ആര്യാടൻ ഷൗക്കത്ത് – 58,208, എം. സ്വരാജ് – 47,705, പി.വി. അൻവർ – 14,994, അഡ്വ. മോഹൻ ജോർജ് – 6364.
ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായാണ് എണ്ണുക. എല്ലാ റൗണ്ടുകളിലും വോട്ടെണ്ണിക്കഴിഞ്ഞതിനു ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ വിവിപാറ്റ് കൗണ്ടിങ് ബൂത്തില്‍ ഇലക്ഷൻ കമീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തും.
SUMMARY: Sixteenth round of vote counting complete; UDF ahead
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…
ബെംഗളൂരു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.…
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…
കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.…