LATEST NEWS

കെട്ടിടത്തിന് മുകളില്‍ ഫ്ലക്സില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥിക്കൂടം

മലപ്പുറം: മഞ്ചേരി ചെരണിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി. പഴയ ഫ്ളക്സിനുള്ളില്‍ മൂടിയ നിലയില്‍ ആയിരുന്നു അസ്ഥികൂടം. കഴിഞ്ഞ ദിവസം രാത്രി സമീപത്തെ കടയിലെ ജീവനക്കാർ പഴയ ഫ്ലക്സ് ഷീറ്റ് എടുക്കാൻ കെട്ടിടത്തിന് മുകളില്‍ കയറിയപ്പോഴാണ് ഫ്ലക്സിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്.

സമീപത്ത് രാത്രി ഉള്‍പ്പെടെ ആളുകള്‍ ഉണ്ടാകാറുണ്ടെന്നും യാതൊരുവിധ ദുര്‍ഗന്ധമോ മറ്റോ അനുഭവപ്പെട്ടിരുന്നില്ലന്നും നാട്ടുകാർ പറയുന്നു. അസ്ഥികൂടത്തിന് രണ്ടുമാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMARY: Skeleton covered in flux on top of building

NEWS BUREAU

Recent Posts

സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; ഇൻഡിഗോ വിമാനത്തിന് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡി​ഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…

2 hours ago

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ…

3 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…

3 hours ago

ഐ.എം.പി.എസ് ഇടപാടുകൾക്ക് സ​ർ​വീ​സ് ചാർജ് ഈടാക്കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…

4 hours ago

‘അവളോടൊപ്പം, അതിജീവിതകൾക്കൊപ്പം’; ഐക്യദാർഢ്യപരിപാടി 25 ന്

ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…

5 hours ago

പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

6 hours ago