ന്യൂഡൽഹി: ശസ്‌ത്രക്രിയയില്‍ പിഴവ് സംഭവിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ ഡോക്‌ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കിൽ അപകടങ്ങൾ എന്നിവ മെഡിക്കൽ പ്രൊഫഷണലിന്‍റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശസ്‌ത്രക്രിയയ്‌ക്കോ, ചികിത്സയ്‌ക്കോ ശേഷം എല്ലായ്പ്പോഴും രോഗിയുടെ അവസ്ഥ മെച്ചപ്പെടണമെന്നില്ലെന്ന് ജസ്റ്റിസ് മിത്തൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റെ (എൻസിഡിആർസി) 2011ലെ ഉത്തരവിനെതിരെ ഡോ. നീരജ് സൂദും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും നൽകിയ ഹർജി സുപ്രീം കോടതി അംഗീകരിച്ചു. ചികിത്സ പിഴവ് ആരോപിച്ചുള്ള പരാതിയില്‍, പരാതിക്കാരനും പിതാവിനും നഷ്‌ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും ചെലവായി 50,000 രൂപയും നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചിരുന്നു.
എന്നാൽ ഡോ. നീരജ് സൂദിന്‍റെയോ പിജിഐയുടെയോ ഭാഗത്ത് നിന്ന് ശസ്‌ത്രക്രിയയിലോ ചികിത്സയിലോ എന്തെങ്കിലും പിഴവ് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ് മിത്തൽ പറഞ്ഞു. സംസ്ഥാന കമ്മീഷൻ നേടിയ പിജിഐയുടെ മെഡിക്കൽ രേഖകളെയാണ് പരാതിക്കാർ പ്രധാനമായും ആശ്രയിക്കുന്നതെന്നും ജസ്റ്റിസ് മിത്തൽ ചൂണ്ടിക്കാട്ടി.
TAGS: NATIONAL | SUPREME COURT
SUMMARY: Simple issues in surgery cant be termed as medical negligence says sc
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…