Categories: TOP NEWSWORLD

ചെറുവിമാനം കടലില്‍ തകര്‍ന്ന് വീണു; ആറ് മരണം

തായ്‌ലൻഡിലെ ഹുവാഹിൻ വിമാനത്താവളത്തിന് സമീപം ചെറുവിമാനം കടലില്‍ തകർന്ന് വീണ് ആറുപേർ മരിച്ചു. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയാണ് അപകടം. പരീക്ഷണ പറക്കലിലായിരുന്ന DHC-6-400 ട്വിൻ ഒട്ടർ പോലീസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അഞ്ച് യാത്രക്കാരുമായി യാത്ര ആരംഭിച്ച വിമാനം ഫെച്ചബുരി പ്രവിശ്യയിലെ ചാ-ആം ജില്ലയിലുള്ള ബേബി ഗ്രാൻഡെ ഹുവാ ഹിൻ ഹോട്ടലിന് സമീപം തായ്‌ലൻഡ് ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു. വിമാനം രണ്ടായി തകർന്ന് കടലില്‍ വീഴുകയായിരുന്നു. അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ബ്ലാക്ക് ബോക്സില്‍ നിന്നുള്ള ഡാറ്റ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

TAGS : PLANE CRASH
SUMMARY : Small plane crashes into sea; six dead

Savre Digital

Recent Posts

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്.…

8 minutes ago

സ്വർണവിലയില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…

24 minutes ago

കേരള ആര്‍ടിസിയുടെ ഹൊസൂർ – കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന് ഇന്ന് തുടക്കം

ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ - കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ…

36 minutes ago

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ്…

1 hour ago

ശബരിമല സ്വർണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റ സ്വർണം ബല്ലാരിയിൽ നിന്ന് ക​ണ്ടെ​ത്തി

ബെംഗളൂരു: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ബല്ലാരിയിൽ നിന്ന് കണ്ടെത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം…

2 hours ago

അവിഹിതബന്ധമുണ്ടെന്ന സംശയം; മാണ്ഡ്യയിൽ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു

ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. മാണ്ഡ്യ കലേനഹള്ളിയിലെ ശ്വേത (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…

2 hours ago