ഐസിസിയുടെ 2024-ലെ ഏകദിന വനിതാ താരമായി ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. 2018 ലും 21ലും ഐസിസിയുടെ മികച്ച വനിതാ താരമായിരുന്നു മന്ദാന. 2018ൽ മികച്ച ഏകദിന താരവുമായിരുന്നു. കഴിഞ്ഞ വർഷം 13 ഇന്നിംഗ്സിൽ നിന്ന് 747 റൺസാണ് ഏകദിനത്തിൽ താരം അടിച്ചെടുത്തത്. നാലു സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയും ഇക്കാലയളവിൽ സ്മൃതി സ്വന്തം പേരിലാക്കിയത്. 57.46 ആയിരുന്നു ശരാശരി.
ലോറ വോള്‍വാര്‍ഡ്(697), ടമ്മി ബ്യൂമോണ്ട്(554), ഹെയ്ലി മാത്യൂസ്(469) എന്നിവരെയാണ് മന്ദാന മറികടന്നത്. പുരുഷ താരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയാണ് മികച്ച ഏകദിന താരം. കഴിഞ്ഞ വര്‍ഷം കളിച്ച 14 ഏകദിനങ്ങളില്‍ 417 റണ്‍സടിച്ച ഒമര്‍സായി 17 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ പുരുഷ ടീം ആറ് ഏകദിനം മാത്രമാണ് കഴിഞ്ഞ വർഷം കളിച്ചത്. ഇക്കാരണത്താൽ ഒരു താരം പോലും പട്ടികയിലുണ്ടായിരുന്നില്ല.
TAGS: SPORTS | CRICKET
SUMMARY: Smriti Mandhana named ICC Women’s ODI Cricketer of the Year 2024
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്‌എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…
ദുബായി: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട കപ്പലിന് നേരെ സോമാലിയൻ തീരത്ത് ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു…