ബെംഗളൂരു: ലൈംഗികാതിക്രമത്തെ തുടർന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി. എച്ച്എഎൽ സ്വദേശിനി സുഹാനി സിംഗ് (25) ആണ് ജീവനൊടുക്കിയത്. സുഹാനിയുടെ അമ്മാവൻ പ്രവീൺ സിംഗ് ഇവരെ ഉപദ്രവിച്ചിരുന്നുവെന്നും സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളുമായി പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
നിരന്തരമായ പീഡനത്തിൽ മനംനൊന്ത് സുഹാനി പെട്രോൾ വാങ്ങി പ്രവീണിന്റെ താമസസ്ഥലത്ത് പോയി തീക്കോളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഉടൻ സുഹാനിയെ വിക്ടോറിയ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രവീൺ സിംഗ് അറസ്റ്റിലായി.
ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരസ്പരം അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ കടപ്പയിൽ നിന്നുള്ള മറ്റൊരു യുവതിയെയും പ്രവീൺ സിംഗ് ശല്യപ്പെടുത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
TAGS: BENGALURU | FIRE
SUMMARY: Harassed by uncle, software engineer commits suicide by setting herself on fire
ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ട് ബൊമ്മലാപുരയിൽ ഏറെ നാളായി ഭീതി വിതച്ച കടുവയെ പിടികൂടാത്തതിനെ തുടർന്ന് ഗ്രാമവാസികൾ വനം ജീവനക്കാരെ കടുവക്കെണി…
ബെംഗളൂരു: മംഗളൂരു ബജിലകെരെയ്ക്ക് സമീപം റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടി 14 കാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബനാറസ്…
കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ്…
ബെംഗളൂരു: ഉഡുപ്പിയില്‍ ജ്വല്ലറി വർക്ക്‌ഷോപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു. ചിത്തരഞ്ജൻ സർക്കിളിന് സമീപമുള്ള 'വൈഭവ് റിഫൈനർ' എന്ന…
ടെൽ അവീവ്: ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ…
ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452…