Categories: NATIONALTOP NEWS

ജമ്മു കശ്മീരില്‍ സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. ഹവല്‍ദാര്‍ ഇന്ദേഷ് കുമാര്‍ ആണ് മരിച്ചത്. മഞ്ചകോട്ട് ഏരിയയിലെ അഞ്ജന്‍വാലി ഗ്രാമത്തിലെ ക്യാമ്ബില്‍ ഡ്യൂട്ടിയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.

ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്തെന്നതു സംബന്ധിച്ച്‌ വ്യക്തതമല്ല. കഴിഞ്ഞ ഞായറാഴ്ച രാവിലെ, ഉധംപൂര്‍ ജില്ലയിലെ റെഹാംബല്‍ ഏരിയയില്‍ ജമ്മു കശ്മീര്‍ പോലീസിലെ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ തന്റെ സഹപ്രവര്‍ത്തകനെ വെടിവെച്ച്‌ കൊല്ലുകയും പിന്നീട് ജീവനൊടുക്കുകയും ചെയ്തിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ മാലിക്, കോണ്‍സ്റ്റബിള്‍ മന്‍ജീത് സിംഗ് എന്നിവരാണ് മരിച്ചത്.

TAGS : LATEST NEWS
SUMMARY : Soldier dies in self-immolation in Jammu and Kashmir

Savre Digital

Recent Posts

പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും

കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ…

13 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് വിലക്ക് ജനുവരി 7 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…

58 minutes ago

ലോക്സഭയില്‍ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം…

2 hours ago

പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…

4 hours ago

പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ ഡബ്ല്യുസിസി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…

5 hours ago