ന്യൂഡല്‍ഹി: പൂഞ്ചിലെ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേരാണ് ആകെ കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്‍. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം നാളെ പല്‍വാളിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. 5 ഫീല്‍ഡ് റെജിമെന്റിലെ സൈനികനാണ് ദിനേശ് കുമാറെന്ന് ആര്‍മിയുടെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് അറിയിച്ചു. ദിനേശ് കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്‌സ് സൈനികന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ വീടുകളും വാഹനങ്ങളും കെട്ടിടങ്ങളുമടക്കം നശിക്കപ്പെട്ടു. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കന്‍ കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികള്‍ അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു. ചിലര്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടിയിട്ടുണ്ട്.
<BR>
TAGS : PAK ATTACK | PAHALGAM TERROR ATTACK
SUMMARY : Soldier martyred, four children also lost their lives in Pakistani shelling in Poonch
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…