ബെംഗളൂരു: അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളിയ സംഭവത്തിൽ മകന്‍ അറസ്റ്റിൽ. കുടക് കുശാൽ നഗർ റൂറൽ പോലീസ് പരിധിയിലെ ചിക്കബെട്ടഗേരി കുടുമംഗലൂർ നിവാസി മഞ്ജണ്ണ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കെ.എം. ചന്ദ്രശേഖറിനെ (28) ആണ് കുശാൽ നഗർ റൂറൽ പോലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
സ്വത്തുമായി ബന്ധപ്പെട്ട സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ചന്ദ്രശേഖറിന്റെ അടിയേറ്റ് മഞ്ജണ്ണ കൊല്ലപ്പെടുകയുമായിരുന്നു. മൃതദേഹം പിന്നീട് പുഴയിൽ തള്ളുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയ മഞ്ജണ്ണയുടെ ഭാര്യ പോലീസിൽ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
SUMMARY: Son arrested for killing father and dumping his body in river
ബെംഗളൂരു: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ സിപിഎസിയുടെയും ശാസ്ത്ര സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് അനുശോചനയോഗം സംഘടിപ്പിക്കുന്നു. ജീവൻഭീമനഗര്‍ കാരുണ്യ…
ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം…
ബെംഗളൂരു:ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ 3.5 കിലോ ഗ്രാം സ്വർണബിസ്കറ്റ് പിടിച്ചെടുത്തു. ദുബായിൽനിന്നും വന്ന യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം,…
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാർതീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ മാനേദ്മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെവാർത്താസമ്മേളനത്തിലായിരുന്നു…
ബെംഗളൂരു: ചിക്കമഗളൂരുവിൽ പിക്കപ്പ് വാൻ ഭദ്ര നദിയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി. വിവരം അറിഞ്ഞ് മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗണപതിക്കട്ടെ…