KARNATAKA

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതിയായ മകൻ കർണാടകയിൽ പിടിയിൽ

ബെംഗളൂരു: കാസറഗോഡ് മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മഞ്ചേശ്വരം വോര്‍ക്കാടി നല്ലങ്കിപദവിലെ ഹിൽഡ മൊൻതേരോയെ (60) കൊലപ്പെടുത്തിയ കേസില്‍ മകന്‍ മെല്‍വിന്‍ മൊൻതേരോ ആണ് പിടിയിലായത്.സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതി മെൽവിനെ മംഗളൂരു കുന്ദാപുരയ്ക്ക് സമീപം ചെങ്കൽ ക്വാറിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെയും ഓട്ടോ ഡ്രൈവർ നൽകിയ മൊഴിയുടയും അടിസ്ഥാനത്തിൽ 200 കിലോമീറ്ററോളം പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്

ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അമ്മ ഫില്‍ഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെല്‍വിന്‍ അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി.വീട്ടിലെത്തിയ ലോലിറ്റയേയും മെല്‍വിന്‍ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.

വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് ഫില്‍ഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫില്‍ഡ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ലോലിറ്റയെ ഇവര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സ്വത്ത് തർക്കത്തെ തുടർന്നെന്ന് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ മെൽവിൻ പോലീസിന് നല്‍കിയ മൊഴി. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതിത്തരാൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറാകാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് മെൽവിൻ നൽകിയ മൊഴിയിൽ പറയുന്നു.
SUMMARY: Son arrested in Karnataka for setting mother on fire

NEWS DESK

Recent Posts

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

6 minutes ago

തിരുപ്പതിയില്‍ ബോംബ് ഭീഷണി; അതീവ ജാഗ്രതാ നിര്‍ദേശം

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം…

7 minutes ago

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു

ആലപ്പുഴ: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി…

48 minutes ago

13 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ…

1 hour ago

അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ആറ് അവയവങ്ങള്‍ ദാനം ചെയ്തു

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…

2 hours ago

ആദ്യദിനം 60 കോടി പിന്നിട്ട് കാന്താര

ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…

3 hours ago