കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇളമ്പള്ളി സ്വദേശി സിന്ധുവിനെയാണ് മകൻ അരവിന്ദ് (25) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഭക്ഷണമുണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മൊഴി.
പള്ളിക്കത്തോട് കവലയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ് സിന്ധു. കഴിഞ്ഞ ദിവസമാണ് ഇവരെ വീടിനകത്ത് രക്തം വാർന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനനുസരിച്ച് പോലീസെത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിനടുത്ത് തന്നെ ഉണ്ടായിരുന്നു.
അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ളയാളാണ് അരവിന്ദെന്ന് പോലീസ് പറയുന്നു. സംഭവ ദിവസം ഭകഷണമുണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കം രൂക്ഷമായപ്പോള്‍ പ്രതി വെട്ടുകത്തി ഉപയോഗിച്ച് അമ്മയെ വെട്ടുകയായിരുന്നു. അരവിന്ദ് പഠിക്കാൻ മിടുക്കനായിരുന്നുവെന്നും എന്നാല്‍ ലഹരിക്കടിമപ്പെട്ടതോടെ ബിഎഡ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.
SUMMARY: Son hacks mother to death in Kottayam
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…