LATEST NEWS

മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി; മകൻ അമ്മയെ കഴുത്തറത്ത് കൊന്നു

തിരുവനന്തപുരം: നേമം കല്ലിയൂരില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ കഴുത്തറത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മദ്യക്കുപ്പി കൊണ്ട് കഴുത്തറത്താണ് മകൻ അജയകുമാർ വിജയകുമാരിയെ കൊന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം മദ്യം ഒഴിച്ച്‌ അമ്മയെ കത്തിക്കാനും പ്രതി ശ്രമിച്ചു.

ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് അമ്മയും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മദ്യം കുടിക്കുന്നതിന് അമ്മ വഴക്കുപറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. പ്രകോപിതനായ പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ആദ്യം അമ്മയെ കുത്തി. കഴുത്തിലും രണ്ട് കൈ ഞരമ്പുകളും രണ്ട് കാലുകളിലെ ഞരമ്പും മുറിച്ചു. തുടർന്ന് അമ്മ പുറത്തേക്ക് ഇറങ്ങിയോടിയപ്പോള്‍ മുറ്റത്ത് കിണറിന് സമീപം വച്ച്‌ കഴുത്തറുക്കുകയായിരുന്നു.

വിജയകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെയും ഇയാള്‍ മദ്യകുപ്പി എറിഞ്ഞു. നേമം പോലീസ് സ്ഥലത്തെത്തി പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് മുമ്പും അമ്മയും മകനുമായി തർക്കം ഉണ്ടായിരുന്നു. റിട്ടയേർഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് പ്രതി. മരിച്ച വിജയകുമാരി അമ്മ കമ്മിഷണർ ഓഫീസ് റിട്ട. ഉദ്യോഗസ്ഥയായിരുന്നു.

SUMMARY: Liquor bottle falls to the ground and breaks; son kills mother by slitting her throat

NEWS BUREAU

Recent Posts

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175…

30 minutes ago

ശ്വാസംമുട്ടി ഡല്‍ഹി: വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു

ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത്…

2 hours ago

കെട്ടിടനിർമാണ ചട്ടങ്ങളിൽ സുപ്രധാനമാറ്റം: രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു

തിരുവനന്തപുരം: കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ്. അപേക്ഷിച്ചാലുടൻ നിർമാണാനുമതി ലഭ്യമാകുംവിധം ലോ റിസ്ക് കെട്ടിടങ്ങളുടെ…

3 hours ago

ഹെെവേയിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന സംഭവം; അഞ്ച് മലയാളികൾ അറസ്റ്റിൽ

ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി…

3 hours ago

ബേഗൂര്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസം ഹനാൻ (മൂന്ന്) മരിച്ചു. മൈസൂരു മണിപ്പാൽ ആശുപത്രിയിൽ…

4 hours ago

കലാകൈരളി ഓണാഘോഷം

ബെംഗളുരു സഞ്ജയനഗര്‍ കലാകൈരളിയുടെ ഓണാഘോഷം നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഉദ്ഘാടനം ചെയ്തു.നടി സഞ്ജന ദിപു, ഷൈജു കെ.ജോർജ്, എം.ഒ.വർഗീസ്…

4 hours ago