LATEST NEWS

കെട്ടിടനിർമാണ ചട്ടങ്ങളിൽ സുപ്രധാനമാറ്റം: രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു

തിരുവനന്തപുരം: കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ്. അപേക്ഷിച്ചാലുടൻ നിർമാണാനുമതി ലഭ്യമാകുംവിധം ലോ റിസ്ക് കെട്ടിടങ്ങളുടെ ഗണത്തിലേക്ക്‌ കൂടുതൽ കെട്ടിടങ്ങളെ ഉൾപ്പെടുത്തി കെട്ടിടനിർമാണചട്ടങ്ങളിൽ വരുത്തിയ മാറ്റം നിലവിൽവന്നതായും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ​

ജില്ലാതല അദാലത്തുകളിൽനിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ദരെ പങ്കെടുപ്പിച്ച്‌ വിശദമായ ചർച്ചകൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷമാണ്‌ ചട്ട ഭേദഗതികൾ നിലവിൽവരുന്നത്. രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു. ദേശീയ-സംസ്ഥാന പാത, പൊതുമരാമത്ത്, തദ്ദേശസ്ഥാപനങ്ങൾ എന്നിവ വിജ്ഞാപനം ചെയ്യാത്ത റോഡുകൾക്കുസമീപത്തെ വീടുകൾക്കാണിത് ബാധകം. നിലവിൽ ദൂരപരിധി രണ്ടുമീറ്ററാണ്.

ഇനിമുതൽ, ഉയരം പരിഗണിക്കാതെ തന്നെ രണ്ടുനിലവരെയുള്ള 300 ചതുരശ്ര മീറ്റർ (3229,17 ചതു. അടി) വിസ്തീർണത്തിൽ അധികരിക്കാത്ത എല്ലാ കെട്ടിടങ്ങൾക്കും ഉദ്യോഗസ്ഥ ഇടപെടലോ പരിശോധനകളോ ഇല്ലാതെ തത്സമയം അനുമതി ലഭിക്കും. ഇതുവഴി ഏകദേശം 80 ശതമാനത്തോളം വീടുകൾക്കും അപേക്ഷ സമർപ്പിച്ചാലുടൻ നിർമാണാനുമതി ലഭിക്കും.

ആകെയുള്ള 117 ചട്ടങ്ങളിൽ 53 എണ്ണത്തിൽ ഭേദഗതി വരുത്തിയതായും ഒരു ചട്ടം ഒഴിവാക്കി രണ്ടെണ്ണം പുതുതായി ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. പെർമിറ്റ് കാലാവധി ദീർഘിപ്പിക്കാനുള്ള ഫീസ് പകുതിയായി കുറച്ചു. 10 വർഷത്തിനുശേഷം പെർമിറ്റ് പുതുക്കുമ്പോൾ നിലവിലെ ഫീസിന്റെ ഇരട്ടി അടക്കേണ്ട അവസ്ഥ ഇനിയില്ല. അത് പകുതിയായി കുറക്കും. പെർമിറ്റ് മറികടന്ന് നിർമാണം നടത്തിയാലുള്ള റഗുലറൈസേഷൻ പിഴയും കുറച്ചു. 300 ച. മീറ്ററിന് പെർമിറ്റ് എടുത്തശേഷം 350 ചതുരശ്ര മീറ്ററിൽ നിർമാണം നടത്തിയാൽ, 350 ച. മീറ്ററിനും പെർമിറ്റ് ഫീസിന്റെ ഇരട്ടി പിഴ അടക്കേണ്ടിവന്നിരുന്നു. പുതുക്കിയ ചട്ടപ്രകാരം അധികമായി നിർമിച്ച 50 ച. മീറ്ററിന് മാത്രം പിഴ അടച്ചാൽ മതി.

ഒരു സ്ഥലത്തിന് പെർമിറ്റ് എടുത്തശേഷം അതിന്റെ ഭാഗം വിൽക്കുകയോ ദാനം ചെയ്യുകയോ റോഡിനായി വിട്ടുനൽകുകയോ ചെയ്താലും പെർമിറ്റ് റദ്ദാകില്ല. ഭൂമിയുടെ ഒരു ഭാഗം കൈമാറിയാലും ബാക്കി സ്ഥലത്ത് അനുവദിച്ച പെർമിറ്റ് പ്രകാരം ചട്ടലംഘനമില്ലാതെ കെട്ടിടം നിർമിച്ചാൽ പെർമിറ്റ് നിലവിലുണ്ടാകും.

ജില്ല ടൗൺ പ്ലാനറുടെ ലേ ഔട്ട്‌ അനുമതിയില്ലാതെ സെക്രട്ടറിക്കുതന്നെ നിർമാണാനുമതി നൽകാവുന്ന കെട്ടിടങ്ങളുടെ വ്യാപ്‌തി വർധിപ്പിച്ചു. മെഡിക്കൽ, ഹോസ്‌പിറ്റൽ കെട്ടിടങ്ങൾക്ക്‌ 1500 ച. മീറ്ററിൽനിന്ന്‌ 6000 ച. മീറ്ററിനു മുകളിലാക്കിയാണ് വർധിപ്പിച്ചത്.

അസംബ്ലി, വ്യവസായ വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക്‌ 3000 ച. മീറ്ററിനു മുകളിലും സ്‌റ്റോറേജ് വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക്‌ 8000 ച. മീറ്ററിനു മുകളിലും ഹസാർഡസ്‌ വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക്‌ 500 ച. മീറ്ററിനു മുകളിലുമായി വ്യാപ്‌തി വർധിപ്പിച്ചു. ടർഫ്, ഗെയിം കോർട്ടുകൾ എന്നിവ നിയന്ത്രണം കുറഞ്ഞ വിഭാഗത്തിലേക്ക് കൊണ്ടുവന്നു. കെട്ടിടങ്ങളുടെ പാർക്കിങ് നിബന്ധനകൾ കാലോചിതമായി പരിഷ്കരിച്ചെന്നും മന്ത്രി അറിയിച്ചു.
SUMMARY: Important change in building regulations: The distance from the road to houses not exceeding 100 square meters within two centimeters has been reduced to one meter.

NEWS DESK

Recent Posts

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

3 hours ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…

3 hours ago

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…

4 hours ago

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

5 hours ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

5 hours ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

6 hours ago