Categories: KARNATAKATOP NEWS

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിന്റെ ഗാനം കന്നഡ സിനിമയിൽ നിന്ന് ഒഴിവാക്കി

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗത്തിന്റെ​ ​ഗാനം കന്നഡ സിനിമയിൽ നിന്നും ഒഴിവാക്കി. കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ ഗാനം അണിയറ പ്രവർത്തകർ നീക്കിയത്. ചിത്രത്തിലെ മനസു ഹാത്തടെ എന്ന ഗാനമാണ് സോനു നി​ഗം ആലപിച്ചിരുന്നത്.

സോനു നി​ഗം മികച്ച ​ഗായകനെന്നതിൽ തർക്കമില്ല. എന്നാൽ സം​ഗീത പരിപാടിയിൽ കന്നഡയെക്കുറിച്ച് അദ്ദേഹം പറഞ്ഞതിൽ എല്ലാവരും അസ്വസ്ഥരാണ്. ഇത്തരമൊരു അപമാനം ഒരിക്കലും കന്നഡിഗർക്ക് സഹിക്കാനാകില്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. മനോമൂർത്തി സം​ഗീതം ചെയ്ത ​ഗാനമാണ് ചിത്രത്തിൽ നിന്ന് നീക്കിയത്. സോനു നിഗത്തിനൊപ്പം ഇന്ദു നാ​ഗരാജാണ് ആലപിച്ചിരുന്നത്. ഈ ​ഗാനം സോനു നി​ഗം തന്റെ യുട്യൂബ് ചാനലിൽ ഉൾപ്പെടുത്തിയിരുന്നു.

ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ നടന്ന സംഗീത പരിപാടിയിൽ കന്നഡ ​ഗാനം തുടർച്ചയായി ആവശ്യപ്പെട്ട ആരാധകനോട് ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായതെന്ന തരത്തിലായിരുന്നു സോനു നിഗത്തിന്റെ പ്രതികരണം. വിമർശനം രൂക്ഷമായതോടെ ​ഗായകൻ മാപ്പ് പറയുകയും വിശദീകരണം നൽകുകയും ചെയ്തിരുന്നു.

TAGS: KARNATAKA | SONU NIGAM
SUMMARY: Sonu nigam song removed from kannada movie

Savre Digital

Recent Posts

താമരശേരിയിലെ ഒൻപതുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള…

2 hours ago

ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി സൈനികമേധാവി മുഹമ്മദ് അൽ ഗമാരി കൊല്ലപ്പെട്ടു

ഏദൻ: ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനികമേധാവി മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ…

2 hours ago

കല ഫെസ്റ്റ് 2026; ബ്രോഷർ പ്രകാശനം

ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന കല ഫെസ്റ്റ് 2026-ന്റെ ബ്രോഷര്‍ പ്രകാശനം…

2 hours ago

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 21ന്

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ  ശ്രീനാരായണ…

3 hours ago

സുവര്‍ണ കോറമംഗല സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025 സെന്‍തോമസ് പാരിഷ് ഹാളില്‍ നടന്നു. ബെംഗളൂരു സൗത്ത്…

3 hours ago

രാഷ്ട്രപതി ശബരിമല കയറുക പ്രത്യേക ഗൂര്‍ഖ വാഹനത്തില്‍

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി…

4 hours ago